UPDATES

സിനിമാ വാര്‍ത്തകള്‍

‘അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും’; പ്രണവിനെക്കുറിച്ച് മോഹൻലാൽ

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് പ്രണവിന്റെ നായികയായെത്തിയത്

പ്രണവ് മോഹൻലാലിൻറെ രണ്ടാം ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ തീയേറ്ററുകൾ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുകയാണ്. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ എന്നും പറ്റില്ലെങ്കിൽ മറ്റൊരു ജോലി കണ്ടെത്തുമെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിൻറെ ഈ വെളിപ്പെടുത്തൽ .

ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തിന് ഒട്ടേറെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നേരിട്ടിരുന്നു. ഈ അവസരത്തിൽ മോഹൻലാലിൻറെ ഈ പ്രതികരണം കൂടുതൽ പ്രസക്തമാവുകയാണ്

‘അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് പ്രണവിന്റെ നായികയായെത്തിയത്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍