UPDATES

സിനിമാ വാര്‍ത്തകള്‍

എല്ലാത്തിനും സാക്ഷിയായി മുകളിലിരിക്കുന്ന സര്‍വശക്തനും എന്നെ ഇഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും നന്ദി; പദ്മഭൂഷന്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍

‘ഈ ധന്യ നിമിഷത്തില്‍ ആഹ്ലാദപരവശനാണ് ഞാന്‍..’ മോഹന്‍ലാല്‍ പറയുന്നു

രാജ്യത്തെ മൂന്നാം പരമോന്നത ബഹമുതി രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പുരസ്ക്കാരം നേടിയതിന്റെ സന്തോഷം പങ്കു വെച്ചത്.

‘രാജ്യത്തെ മൂന്നാം പരമോന്നത ബഹമുതി രാഷ്ട്രപതിയില്‍ നിന്നും അത്യാനന്ദത്തോടെ ഏറ്റുവാങ്ങി. എല്ലാത്തിനും സാക്ഷിയായി മുകളിലിരിക്കുന്ന സര്‍വശക്തനും എന്നെ ഇഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും നേരിട്ടോ അല്ലാതെയോ എന്റെ വിജയ യാത്രയുടെ ഭാഗമായവര്‍ക്കേവര്‍ക്കും നന്ദി. ഈ ധന്യ നിമിഷത്തില്‍ ആഹ്ലാദപരവശനാണ് ഞാന്‍..’ മോഹന്‍ലാല്‍ പറയുന്നു.

;

പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം നൽകും.ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് മോഹന്‍ലാലിന് പുറമെ സ്വീകരണം നൽകുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍