UPDATES

സിനിമാ വാര്‍ത്തകള്‍

‘അപ്പോഴും മരയ്ക്കാർ മനസ്സിലണയാതെ കനൽ പോലെ കിടന്നു’; മരയ്ക്കാർ ആരംഭിക്കുന്നത് കാലാപാനിയുടെ കാലത്തെന്ന് മോഹൻലാൽ

ടി.ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മറയ്ക്കാരുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാധ്യതയുണ്ടെന്ന് തങ്ങളോട് പറഞ്ഞതെന്നും മോഹൻലാൽ പറയുന്നു

പ്രിയദർശൻ മോഹൻലാൽ കൂട്ടികെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം കാലാപാനിയുടെ ചിത്രീകരണ സമയത്ത് തന്നെ ആലോചനയിൽ ഉണ്ടായിരുന്നെന്ന് മോഹൻലാൽ. കാലാപാനിയുടെ ചിത്രീകരണം നടക്കുന്ന കോഴിക്കോട്ടെ രാവും പകലുകളും സംവിധായകൻ പ്രിയദർശനും, നായകൻ മോഹൻലാലും, രചയിതാവ് ടി. ദാമോദരൻ മാസ്റ്ററും കൂടിയിരുന്ന് കുഞ്ഞാലി മരക്കാറിനെ കുറിച്ച് സംസാരിച്ചിരുന്നു. ടി.ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മറയ്ക്കാരുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാധ്യതയുണ്ടെന്ന് തങ്ങളോട് പറഞ്ഞതെന്നും മോഹൻലാൽ പറയുന്നു.അദ്ദേഹം തന്റെ ബ്ലോഗ് പോസ്റ്റിലാണ് പതിറ്റാണ്ടുകൾക്ക് പിന്നിലെ ഈ സംഭവങ്ങൾ പങ്കുവെച്ചത്.

മോഹൻലാലിൻറെ കുറിപ്പിങ്ങനെ;

“ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററാണ് കുഞ്ഞാലി മറയ്ക്കാരുടെ ജീവിതത്തിൽ ഒരു വലിയ സിനിമയുടെ സാധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയൊരു വായനക്കാരനായിരുന്നു മാസ്റ്റർ, അതുപോലെ തന്നെ പ്രിയദർശനും. പ്രിയദർശൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച കാലാപാനി രണ്ടു ചരിത പ്രേമികളുടെ സംഗമത്തിൽ നിന്നുണ്ടായതാണ് എന്ന് പറയാം. മാസ്റ്ററായിരുന്നു അതെഴുതിയത്. അന്നത്തെ ആ കോഴിക്കോടൻ പകലുകളിലും രാത്രികളിലും ഞങ്ങൾ കുഞ്ഞാലി മരയ്ക്കാരെ പറ്റി ഒരുപാട് സംസാരിച്ചു, ചിന്തിച്ചു. പിന്നെയും കാലമേറെ പോയി. ഞാനും പ്രിയനും ഒന്നിച്ചും അല്ലാതെയും പല സിനിമകൾ ചെയ്തു. അപ്പോഴും മരയ്ക്കാർ മനസ്സിലണയാതെ ചാരം മൂടിയ കനൽ തുണ്ടം പോലെ കിടന്നു. സ്വകാര്യമായ ചില രാത്രികളിൽ ഞങ്ങൾ മരയ്ക്കാരെ കുറിച്ച് വീണ്ടും സംസാരിച്ചു. ദാമോദരൻ മാസ്റ്റർ ഞങ്ങളെ വിട്ടു പോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാർ ഞങ്ങൾക്ക് കൂടെ നിന്നു,” .

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍