UPDATES

സിനിമാ വാര്‍ത്തകള്‍

വൈറലായി മോഹൻലാലിന്റെ പുതിയ ‘കലിപ്പ് ചിത്രം’

മനോരമ ഓൺ ലൈൻ പുറത്തിറക്കിയ കലണ്ടർ ആപ്പിലെ മോഹസ്നല്സലിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്ത്

മോഹൻലാലിൻറെ പുതിയ ‘കലിപ്പ് ചിത്രം’ വൈറലാകുന്നു. മനോരമ ഓൺ ലൈൻ പുറത്തിറക്കിയ കലണ്ടർ ആപ്പിലെ മോഹന്‍ ലാലിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്ത്. വിഷു ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കു വച്ചത്.

കറുത്ത ഷർട്ടും മുണ്ടും അണിഞ്ഞ് നര കയറിയ താടിയും പിരിച്ച മീശയുമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മുണ്ടിന്റെ ഒരറ്റം കയ്യിൽ പിടിച്ച് കണ്ണുകളിൽ ദേഷ്യം ഒളിപ്പിച്ചു വച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. വൻ വരവേൽപാണ് ചിത്രത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.

‘ഏതൊരു ആർട്ടിസ്റ്റിനെക്കാളും സിംപിളായിരുന്നു മോഹൻലാൽ. ആശയവിനിയമായാലും മറ്റു കാര്യങ്ങളായാലും അങ്ങനെ തന്നെ. മോഹൻലാൽ നൂറുശതമാനവും ഒരു ഡയറക്ടേഴ്സ് ആക്ടർ ആയത് അതുകൊണ്ടാണ്. എത്ര തവണ ആശയം വിവരിച്ചു കൊടുത്താലും അദ്ദേഹം കേൾക്കും.‌ മികച്ച കേൾവിക്കാരനാണ് അദ്ദേഹം. നമ്മുടെ ആവശ്യങ്ങളെ ഇതുപോലെ ബഹുമാനിക്കുന്ന മറ്റൊരു കലാകാരൻ വേറെയുണ്ടാകില്ല. അദ്ദേഹത്തിന്റെ രീതിയിലേക്ക് നമ്മളെ കൊണ്ടു പോകാനല്ല ശ്രമിക്കുന്നത്. കോസ്റ്റ്യൂമിനെക്കുറിച്ചു പോലും അഭിപ്രായം ചോദിക്കും. ഇഷ്ടമായോ, ഉദ്ദേശിച്ച രീതിയിലാണോ വന്നിരിക്കുന്നത് എന്നു നമ്മളോടു ചോദിക്കും. അതിനുശേഷമായിരിക്കും അദ്ദേഹം കണ്ണാടിയിൽ നോക്കുന്നത്’ കലണ്ടറിനായി ചിത്രങ്ങൾ ഒരുക്കിയ ഫാഷൻ‌ മോങ്കർ അച്ചു മോഹൻലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. മനോരമ ഓൺലൈനിലൂടെ ആയിരുന്നു അച്ചുവിന്റെ പ്രതികരണം.

മോഹൻലാലിനെ കൂടാതെ ഇത്തവണ വിജയ് സേതുപതി, കാർത്തി, ഇന്ദ്രജിത്ത് തുടങ്ങി വലിയ താരനിര ഇത്തവണത്തെ കലണ്ടറിലുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍