UPDATES

സിനിമാ വാര്‍ത്തകള്‍

‘പെട്ടന്ന് ഇറങ്ങി ചെയ്യാന്‍ പറ്റുന്ന ഒരിടമല്ല രാഷ്ട്രീയം, ഇത് കേരളമാണ്’; മോഹൻലാൽ പറയുന്നു

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഹൈദ്രബാദ് ആസ്ഥാനത്ത് നിന്ന് ലൈവ് വീഡിയോ സംവാദത്തിൽ പങ്കെടുത്തുകൊണ്ടാണ് തന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നൽകിയത്

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നിലപട് വ്യക്തമാക്കി മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഹൈദ്രബാദ് ആസ്ഥാനത്ത് നിന്ന് ലൈവ് വീഡിയോ സംവാദത്തിൽ പങ്കെടുത്തുകൊണ്ടാണ് തന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നൽകിയത്.

കഴിഞ്ഞ 41 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. സാധാരണ എല്ലാവരെപ്പോലെയും രാഷ്ട്രത്തെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ എനിക്ക് വേവലാതിയുണ്ട്.

പലരും കരുതുന്ന പോലെ പെട്ടന്ന് ഇറങ്ങി ചെയ്യാന്‍ പറ്റുന്ന ഒരിടമല്ല രാഷ്ട്രീയം. അറിയാവുന്ന കാര്യങ്ങളേ തനിക്ക് ചെയ്യാന്‍ താല്‍പര്യമുള്ളൂ എന്നും. സിനിമയില്‍ അഭിനയിച്ചു എന്നതുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ സാധിക്കില്ല. ഇത് കേരളമാണ്, ഇവിടെ എല്ലാവരും രാഷ്ട്രീയത്തെ നോക്കി കാണുന്നവരാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ ആണെങ്കില്‍ രാഷ്ട്രീയവും സിനിമയും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഞാന്‍ ഇവിടെ വന്നിരിക്കുന്നത് സിനിമയെക്കുറിച്ച് പറയാനാണ്- മോഹന്‍ലാല്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍