UPDATES

സിനിമാ വാര്‍ത്തകള്‍

‘എനിക്ക് മറ്റൊരാളുടെ തലയിൽ കയറിയിരുന്ന് ചിന്തിക്കാൻ സാധിക്കില്ല’; ഫാൻസിനെ നിലയ്ക്ക് നിർത്താൻ കഴിയില്ലന്ന് മോഹൻലാൽ

‘മോഹൻലാൽ എന്ന നടനിൽ നിന്നും ആരാധകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട്’

താൻ വിചാരിച്ചാൽ ഫാൻസുകാരെ നിലയ്ക്ക് നിർത്താനാകില്ലെന്ന് പറഞ്ഞ് മോഹൻലാൽ. തന്നെ ഇഷ്ടപ്പെടണമെന്നും, ഇഷ്ടപ്പെടരുതെന്നും പറയാൻ പറ്റില്ലെന്നും. ഫാൻസിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്നില്ലെന്നും മോഹനലാൽ പറയുന്നു.

മനോരമന്യൂസിന്റെ ലൂസിഫർ രാജ് എന്ന പരിപാടിയിലാണ് മോഹൻലാലിന്റെ തുറന്നുപറച്ചിൽ. വില്ലൻ സിനിമ ഇറങ്ങിയ സമയത്ത് ആരാധകരെ മോഹൻലാലും മമ്മൂട്ടിയും നിലയ്ക്ക് നിർത്തണമെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘എനിക്ക് മറ്റൊരാളുടെ തലയിൽ കയറിയിരുന്ന് ചിന്തിക്കാൻ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നും പറയാൻ പറ്റില്ല, ഇഷ്ടപ്പെടരുതെന്നും പറയാൻ പറ്റില്ല. ഫാൻസിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് നിർബന്ധമില്ല. സിനിമ വിജയിക്കണമെങ്കിൽ വേറെ ഒരുപാട് കാര്യങ്ങൾ കൂടി ചേരണം. അത്തരം ചേരുവകളെല്ലാമുള്ള സിനിമയാണ് ലൂസിഫർ എന്നാണ് വിശ്വാസം. മോഹൻലാൽ എന്ന നടനിൽ നിന്നും ആരാധകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട്’- മോഹൻലാൽ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍