UPDATES

സിനിമാ വാര്‍ത്തകള്‍

സ്കൂൾ വിദ്യാർത്ഥികളോട് മോദിയുടെ വാചകങ്ങൾ പരാമർശിച്ച് മോഹൻലാൽ (വീഡിയോ)

ഞാൻ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്കൂൾ കുട്ടിയുടെ ചോദ്യത്തിന് നരേന്ദ്ര മോദി നൽകിയ ഉത്തരമാണ് മോഹൻലാൽ ഉദ്ധരിച്ചത്

വിദ്യാത്ഥികളോട് മോദിയുടെ വാചകങ്ങൾ പരാമർശിച്ച് മോഹൻലാൽ. ഇന്നലെ എറണാകുളത്ത് സി.ബി.എസ്.ഇ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മോഹൻലാലിൻറെ പരാമർശം. ‘നല്ല കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്താൽ, നമ്മൾ ആരെങ്കിലും ഒക്കെയായി മാറി തീരും’. എന്ന നരേന്ദ്ര മോദിയുടെ വാക്യം ഉദ്ധരിച്ചു കൊണ്ടായിരുന്നു മോഹൻലാലിൻറെ പ്രസംഗം.

ഞാൻ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്കൂൾ കുട്ടിയുടെ ചോദ്യത്തിന് നരേന്ദ്ര മോദി നൽകിയ ഉത്തരമാണ് മോഹൻലാൽ ഉദ്ധരിച്ചത്.  മോദിയുടെ ഈ പരാമർശം വളരെ മനോഹരമായൊരു വാരിയായിട്ടാണ് തോന്നിയതെന്നും. നല്ല കാര്യങ്ങൾ ചെയുക എന്ന് പറയുമ്പോൾ, ഒരുപാട് കാര്യങ്ങൾ ചേരുമ്പോൾ മാത്രമേ നല്ല കാര്യമായി മറയുകയൊള്ളു എന്നും മോഹൻലാൽ പറയുന്നു. നമ്മുടെ കർമ്മങ്ങളാണ് നമ്മളെ രൂപപ്പെടുത്തുന്നത്. ആത്മാർത്ഥമായി അത് ചെയ്യണമെന്നും ധീരതയോടെ ജീവിതത്തെ നേരിടുകയെന്നും മോഹൻലാൽ വിദ്യാർത്ഥികളോട് പറഞ്ഞു.
വീഡിയോ :

മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്ന വേളയിൽ ആ അവസരം ഓർമ്മിപ്പിച്ചു കൊണ്ട് കൂടിയായിരുന്നു മോഹൻലാലിൻറെ പ്രസംഗം. ഇന്നലെ വൈകുന്നേരം മോദിയും സംഘവും അധികാരത്തിലേറുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു മോദിയുടെ സത്യപ്രതിജ്ഞയെ കൂടി ഓർമിപ്പിച്ച് മോഹൻലാൽ വിദ്യാർത്ഥികളോട് സംസാരിച്ചത്.

തിരഞ്ഞെടുപ്പ് വിജയം നേടിയ മോദിയെ മോഹൻലാൽ തന്റെ അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. രജനികാന്ത് ഉൾപ്പടെ ഒട്ടേറെ താരങ്ങൾ മോദിക്ക് അഭിനന്ദനങ്ങൾ നേർന്നിരുന്നു എന്നാൽ മോഹൻലാലിന് മാത്രമായിരുന്നു മോദിയുടെ മറുപടി ലഭിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍