UPDATES

സിനിമാ വാര്‍ത്തകള്‍

ഗാമയുടെ കഥയുമായി ബറോസ്; പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹൻലാൽ (വീഡിയോ)

ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുക്കാന്‍ പോകുന്നത്

ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാർത്തയായിരുന്നു മോഹൻലാൽ സംവിധായകനാകുന്നു എന്നുള്ളത്. ബറോസ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ.സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടൻ റഫേൽ അമാർഗോ എന്നിവര്‍ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും. മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ താരങ്ങളെ പരിചയപ്പെടുത്തിയത്.

സെക്സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് പാസ് വേഗ. ബറോസിൽ വാസ്കോ ഡ ഗാമയുടെ വേഷത്തിലാകും റഫേൽ അമാർഗോ എത്തുക. വാസ്കോ ഡ ഗാമയുടെ ഭാര്യയായി പാസ് വേഗ വേഷമിടും.

വാനപ്രസ്ഥത്തിലെ കഥാപാത്രത്തെ കാണിച്ചാണ് മോഹന്‍ലാല്‍ വീഡിയോ ആരംഭിച്ചത്. ഞാന്‍ മോഹന്‍ലാല്‍. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നടനാണ് ഞാന്‍. 59 വയസുകാരനായ ഞാന്‍ ഇതിനകം മൂന്നുറ്റി നാല്‍പത് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ആദ്യമായി ഞാന്‍ സംവിധാനത്തിലേക്ക് ചുവട് വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ സിനിമയുടെ പേര് ബറോസ് എന്നാണ്. ഇത് കുട്ടികളെ ത്രസിപ്പിക്കുന്ന തരം ഫാന്റസി മൂവിയാണ്.

ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

കാത്ത് സൂക്ഷിക്കാനായി ഗാമ നല്‍കിയ നിധി ദാമയുടെ പിന്‍ഗാമിയാണെന്നുറപ്പുള്ളയാള്‍ക്ക് മാത്രമേ ബറോസ് കൊടുക്കുകയുള്ളു. ഒരു ദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടി വന്നു. ഗാമയുടെ പിന്തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുമ്പോളാണ് ബറോസിന്റെ കഥ തുടങ്ങുന്നത്. കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുക്കാന്‍ പോകുന്നത്. മോഹൻലാൽ ആണ് ബറോഡിന്റ വേഷത്തിൽ എത്തുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.ഛായാഗ്രഹണം കെ.യു. മോഹനൻ. ചിത്രം 2020 ൽ തീയേറ്ററിൽ എത്തും.

പുല്‍വാമ ഭീകരാക്രമണ ദിവസം മോദി ഷൂട്ട് ചെയ്ത പരിപാടി – ‘മനുഷ്യനും വന്യജീവികളും’ – ഓഗസ്റ്റ് 12ന് ഡിസ്‌കവറി ചാനലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍