UPDATES

സിനിമാ വാര്‍ത്തകള്‍

‘അദ്ദേഹത്തിന്റെ ഒരുപാട് നല്ല പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ട്’; പി.രാജീവിന് ആശംസകളുമായി മോഹൻലാൽ

‘മോഹൻലാലിന്റെ പിന്തുണ അഭ്യർത്ഥിക്കാൻ വേണ്ടി മാത്രമല്ല അദ്ദേഹത്തിൽ നിന്ന് കുറച്ച് ഊർജം കിട്ടാനുണ്ട് അതിന് വേണ്ടി കൂടിയാണ് സന്ദർശനം നടത്തിയത്.’

ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകന്ന പി.രാജീവിന് ആശംസകളുമായി മോഹൻലാൽ. കുടുംബത്തോടൊപ്പം മോഹൻലാലിന്റെ ഏളമക്കരയിലെ വസതിയിലെത്തിയാണ് രാജീവ് മോഹൻലാലിനെ സന്ദർശിച്ചത്.

വളരെയധികം പരിചയമുള്ള വ്യക്തിയാണ് പി.രാജീവ്.അദ്ദേഹത്തിന്റെ ഒരുപാട് നല്ല പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ട്. സുഹൃത്തെന്ന നിലയിൽ എല്ലാ പ്രാർത്ഥനകളും, ഈശ്വരൻ രക്ഷിക്കട്ടെ എന്ന അനുഗ്രഹത്തോട് കൂടിയാണ് രാജീവിനെ മോഹൻലാൽ യാത്രയാക്കിയത്.

എല്ലാ നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും ലാലേട്ടനെ അറിയിക്കാറുണ്ടെന്നും, ആലുവ ഡയാലിസസ് സെന്ററിന്റെ ഉദ്ഘാടനത്തിന് വളരെയധികം തിരക്കുകൾക്കിടയിൽ നിന്നുമായിരുന്നു അദ്ദേഹം എത്തിയത്. മോഹൻലാലിന്റെ പിന്തുണ അഭ്യർത്ഥിക്കാൻ വേണ്ടി മാത്രമല്ല അദ്ദേഹത്തിൽ നിന്ന് കുറച്ച് ഊർജം കിട്ടാനുണ്ട് അതിന് വേണ്ടി കൂടിയാണ് സന്ദർശനം നടത്തിയത്. കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ മമ്മൂട്ടിയുടെ വസതിയിലും പി രാജീവ് സന്ദർശനം നടത്തിയിരുന്നു. മമ്മൂട്ടിയും അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേർന്നിരുന്നു. കൂടാതെ പി രാജീവിന്റെ പ്രചരണ പരിപാടിയിൽ സംവിധായകൻ മേജർ രവി പങ്കെടുത്തതും ഏറെ ചർച്ചയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍