UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ പുലിമുരുകനും ഓസ്‌കര്‍ പട്ടികയില്‍

ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്

ഓസ്‌കറില്‍ ഇടം നേടി മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് ചരിത്രമായ പുലിമുരുകനും. ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് ഓസ്‌കറില്‍ ഇടം നേടിയിരിക്കുന്നത്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങളാണ് ഇവ. ഇന്ത്യയില്‍ നിന്നും പുലിമുരുകന് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.

2017ലെ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പരിഗണിച്ച 70 ഗാനങ്ങളുടെ പട്ടികയിലാണ് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പുലിമുരുകനെയും പരിഗണിച്ചിരിക്കുന്നത്. ഈ പട്ടിക ഇവര്‍ പുറത്തുവിട്ടു. ‘കാടണിയും കാല്‍ച്ചിലമ്പേ..'(യേശുദാസ്, കെഎസ് ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ..’ (എസ് ജാനകി) എന്നീ രണ്ടു ഗാനങ്ങളാണ് പട്ടികയിലുള്ളത്.

70 ഗാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഗാനങ്ങള്‍ അവസാന പട്ടികയിലുണ്ടാകും. 2018 ജനുവരി 23ന് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍