UPDATES

സിനിമാ വാര്‍ത്തകള്‍

നിപയെ ഒന്നിച്ച് നേരിടാം; രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ പങ്കുവെച്ച് മോഹൻലാൽ

വേണ്ടത് ഭയമല്ല … ജാഗ്രതയാണ് എന്ന സന്ദേശമാണ് നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു

കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിതികരിച്ചിരിക്കുകയാണ്. എറണാകുളത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് നിപ തന്നെയെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വേണ്ടത് ഭയമല്ല … ജാഗ്രതയാണ് എന്ന സന്ദേശമാണ് നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

വേണ്ടത് ഭയമല്ല … ജാഗ്രതയാണ് ! നേരിടും…..ഒന്നായി – മനോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ജനങ്ങള്‍ക്ക് ആത്മവിശ്വാസമേകാന്‍ സന്ദേശവുമായി മമ്മൂട്ടിയും നേരത്തേ രംഗത്ത് വന്നിരുന്നു. ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍