UPDATES

സിനിമ

ആദ്യ മുഴുനീള ചിത്രമായ ‘പോരാട്ടം’ ഒരുക്കിയത് 25,000 രൂപ മുടക്കിൽ, ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ‘അള്ള് രാമേന്ദ്രൻ’: സംവിധായകൻ ബിലഹരി/അഭിമുഖം

സിനിമയിൽ കാലുറപ്പിച്ചതിനു ശേഷമാകാം സ്വന്തം ആവിഷ്‌ക്കാര സ്വാതന്ത്ര്യം

മലയാളസിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി വെറും ഇരുപത്തിയയ്യായിരം രൂപ മുടക്കിൽ ‘പോരാട്ടം’ എന്ന ഒരുമുഴുനീള ചിത്രമൊരുക്കിയ സംവിധായകനാണ് ബിലഹരി. സിനിമ സ്വപനം കാണുന്നവർക്ക് പ്രചോദനമാണ് ബിലഹരി എന്ന ഈ ചെറുപ്പക്കാരൻ. പോരാട്ടത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘അള്ള് രാമേന്ദ്രൻ’എന്ന ചിത്രവുമായി നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് ബിലഹരി.

സിനിമയിൽ കാലുറപ്പിച്ചതിനു ശേഷമാകാം സ്വന്തം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് ബിലഹരി പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘അള്ള് രാമേന്ദ്രൻ’നെ പറ്റി അഴിമുഖത്തോട് സംസാരിക്കവെയാണ് ബിലഹരി നിലപാട് വ്യക്തമാക്കിയത്.

ചെറുപ്പം മുതലേ സിനിമ സ്വപ്നവുമായി നടന്നിരുന്ന ബിലഹരി, പരസ്യ മേഖലയിലും അതോടൊപ്പം മ്യൂസിക് വീഡിയോസും ചെയ്തുകൊണ്ടിരുന്ന സമയം, ഇനിയും ഏറെ കാലം കാത്തിരിക്കുന്നതിൽ കാര്യമില്ലെന്ന ഒരു നിവർത്തികേടിന്റെ അവസ്ഥയിലാണ് പോരാട്ടം എന്ന സിനിമയിലേക്ക് എത്തിപ്പെട്ടത്. സാമ്പത്തികമായി ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സൗഹൃദങ്ങൾ അതിനെ എല്ലാം മറികടക്കാൻ സഹായിച്ചെന്നും ബിലഹരി കൂട്ടിചേർത്തു.

എന്നാൽ അ​ള്ള് രാ​മേ​ന്ദ്രനിലേക്ക് എത്തിയപ്പോൾ ആഷിക്ക് ഉസ്മാൻ എന്ന നിർമ്മാതാവിന്റെ പിന്തുണയായിരുന്നു ഏറ്റവും വലുത്. കൂടാതെ ഒരു മുഖ്യധാരാ സിനിമ നേരിടേണ്ടിവരുന്ന എല്ലാ പ്രേശ്നങ്ങളിലൂടെയും ഈ സിനിമയും കടന്ന് പോയിട്ടുണ്ട്. പോരാട്ടം ഒരു സ്വതന്ത്ര സിനിമയായിരുന്നു. അത് പൂർണ്ണമായും നമ്മുടെ സ്വാതന്ത്ര്യത്തിനു നിർമ്മിക്കപ്പെട്ട സിനിമയാണ്. എന്നാൽ ‘അ​ള്ള് രാ​മേ​ന്ദ്ര​ൻ’ അങ്ങനെയല്ല കൂടുതൽ ആളുകൾ കാശു കൊടുത്ത് കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു സിനിമയാണ്. ഇത് ഒരിക്കലും വിമർശനാത്മകമായി സമീപിക്കേണ്ട ഒരു സിനിമയെ അല്ല. ഒരു പുതുമുഖ സംവിധായകന്റെ എല്ലാ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധാരണ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന ഒരു കോമഡി ത്രില്ലെർ ആയിട്ടാണ് ഈ സിനിമ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്. ബിലഹരി പറയുന്നു

ഒന്ന് കാലെടുത്തു വെച്ചതിനു ശേഷം മാത്രം മതി നമ്മുടേതായിട്ടുള്ള ആവിഷ്ക്കാരങ്ങളൊക്കെ എന്നുള്ള തീരുമാനത്തിന് ശേഷമാണ് ഈ സിനിമയിലേക്ക് എത്തിയതെന്നും ബിലഹരി പറയുന്നു.

‘പോരാട്ടം’ ചെയ്യുമ്പോൾ എല്ലാം അറിയാവുന്ന ആളുകൾ ആയിരുന്നു അതുകൊണ്ട് തന്നെ ചിത്രികരണം വളരെ എളുപ്പമായിരുന്നു എന്നും. ഈ ചിത്രത്തിൽ എത്തിയപ്പോൾ നമ്മൾ അറിയാത്ത ഒരുപാട് പേർ ഉള്ളത്കൊണ്ട് ശെരിക്കും അന്തംവിട്ട് നിൽക്കുന്ന ഒരവസ്ഥയിൽ ആയിരുന്നു ആദ്യം താനെന്നും. പിന്നീട വളരെ ബുദ്ധിപരമായി അതിനെ കൈകാര്യം ചെയുന്ന നിലയിലേക്ക് എത്തി.’ ബിലഹരി പറഞ്ഞു.

വിമർശനങ്ങളെ പോസിറ്റീവായി എടുക്കുന്ന ഒരാളാണ് താൻ എന്നായിരുന്നു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സിനിമക്ക് വരുന്ന നെഗറ്റീവ് റിവ്യൂകൾക്ക് ഗ്രൂപ്പുകൾ പൂട്ടിക്കുന്ന പ്രവണതകളെക്കുറിച്ചുള്ള ബിലഹരിയുടെ പ്രതികരണം. ഫേസ്ബുക്കിലെ സിനിമ നിരൂപണ ഗ്രൂപ്പായ സിനിമ പാരഡൈസോ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ സജീവമായിരുന്ന ബിലഹരി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഗ്രൂപ്പ് പൂട്ടിക്കൽ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെന്നും പറഞ്ഞു.

ഇതുവരെ ആളുകൾ കാണാത്ത ഒരു കുഞ്ചാക്കോ ബോബനെയാണ് ഈ ചിത്രത്തിലൂടെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളതെന്നും, ഓരോ ഘട്ടത്തിലും അദ്ദേഹത്തെ കുറിച്ചുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കുഞ്ചാക്കോ കാഴ്ചവെച്ചതെന്നും സംവിധായകൻ പറയുന്നു.

ഒരുപാട് പൊളിച്ചെഴുതുകൾക്ക് ശേഷമാണ് അവസാനമായി അള്ള് രാമേന്ദ്രനിൽ എത്തിയത്. ചാക്കോച്ചൻ തന്നെയാണ് അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്. പൗരുഷമുള്ള ഒരു ചാക്കോച്ചനാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. കൂടാതെ റൊമാൻസും കോമഡിക്കും പുറമെ ചാക്കോച്ചൻ അത്തരത്തിൽ ഒരു കഥാപാത്രമാകുമ്പോൾ ഉള്ള ‘ഇമ്പ്രെഷൻ’ വളരെ വലുതായിരിക്കും ബിലഹരി പറയുന്നു.

എന്തിനും ഏതിനും പ്രേശ്നങ്ങൾ ഉണ്ടാകുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാൾക്ക് തിരിച്ചും ഒരു’അള്ള്’ കിട്ടുകയാണ് (പ്രശ്നമുണ്ടാവുകയാണ്). ഈ പ്രശ്നത്തെ അയാൾ നേരിടുന്നതും അതെ തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കോമഡി ത്രില്ലെർ ആയിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബിലഹരി പറയുന്നു.

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന്‍ നിർമ്മിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചിത്രത്തിൽ അപർണ ബാലമുരളിയാണ്​ നായികാ വേഷത്തിലെത്തുന്നത്​. കൂടാതെ കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തിലെത്തുന്നു. അനുരാഗ കരിക്കിൻവെള്ളത്തിന്‌ ശേഷംജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്‍റെ സംഗീതം ഷാൻ റഹ്‌മാനാണ്. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍