UPDATES

സിനിമാ വാര്‍ത്തകള്‍

ഛായാഗ്രാഹകൻ ജോമോൻ ടി.ജോൺ നിർമ്മാതാവാവുന്നു

പേരിടാത്ത ചിത്രത്തിൽ നവാഗത അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വന്നിരിക്കുകയാണ്.

മലയാളത്തിൽ നിന്ന് ബോളിവുഡ് വരെ എത്തിയ ഛായാഗ്രാഹകൻ ജോമോൻ. ടി. ജോൺ നിർമ്മാതാവാകുന്നു. ചാപ്പ കുരിശ് എന്ന മലയാള ചിത്രത്തിൽ തുടങ്ങി സിംമ്പ എന്ന ബോളിവുഡ് ചിത്രം വരെ എത്തി നിൽക്കുകയാണ്. ആദ്യമായി നിർമ്മാതാവാകാൻ ഒരുങ്ങുകയാണ് ജോമോൻ.ഷെബിൻ ബെക്കർ, മലയാളത്തിലെ എഡിറ്റർ ഷെമീർ മുഹമ്മദ് എന്നിവരും ജോമോനൊപ്പം നിർമ്മാണ പങ്കാളികളായി എത്തുന്നു.

 

ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.
എന്നാൽ പേരിടാത്ത ചിത്രത്തിൽ നവാഗത അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വന്നിരിക്കുകയാണ്. 17-20 നും മദ്ധ്യേ പ്രായമുള്ള ആൺകുട്ടികൾക്കും, 16-20 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കുമാണ് അവസരം ഒരുങ്ങുന്നത്. തൃശൂർ, എറണാകുളം ജില്ലക്കാർക്കാണ് മുൻഗണന . മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. ആണ് പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍