UPDATES

സിനിമാ വാര്‍ത്തകള്‍

മൂവീസ്ട്രീറ്റ് അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു; മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ

ഈ.മ.യൗവിന്‍റെ ശക്തമായ എഴുത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്‌ ശ്രീ.P.F.മാത്യൂസ് നേടി

സിനിമ ആസ്വാദകരുടെ ഫേസ്ബുക്ക് കൂട്ടായിമയായ മൂവീസ്ട്രീറ്റ് സംഘടിപ്പിച്ച മൂവീസ്ട്രീറ്റ് അവാര്‍ഡ്‌സ്-2019ലെ വിജയികളെ പ്രഖ്യാപിച്ചു. പ്രേക്ഷകരുടെ വോട്ടിംഗിലൂടെ നല്‍കപ്പെടുന്ന അവാര്‍ഡില്‍ ഏറ്റവും മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതേ സിനിമയിലൂടെ സക്കറിയ മുഹമ്മദ്‌ മികച്ച സംവിധായകനായി മാറി.

ജോസഫ് എന്ന സിനിമയിലൂടെ കരുത്തുറ്റ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന ജോജു ജോര്‍ജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈട, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ നിമിഷ സജയന്‍, ലില്ലിയിലെ പ്രകടനത്തിലൂടെ സംയുക്താ മേനോന്‍ എന്നിവര്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡുകള്‍ നേടി. നേരത്തെ സിനിമ പാരഡൈസോ സംഘടിപ്പിച്ച മൂവി അവാർഡ്‌സിലും ജോജു ജോർജ് തന്നെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈ.മ.യൗവിന്‍റെ ശക്തമായ എഴുത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്‌ ശ്രീ.P.F.മാത്യൂസ് നേടിയപ്പോള്‍ ജോസഫിലെ മനോഹരമായ ഗാനങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരത്തിന് രഞ്ജിന്‍ രാജ് അര്‍ഹനായി.

ഫെബ്രുവരി മൂന്നിന് കലൂരിലെ എജെ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുന്നത്.മികച്ച സ്വഭാവനടി – സാവിത്രി ശ്രീധരന്‍ & സരസ്സ ബാലുശ്ശേരി (സിനിമ : സുഡാനി ഫ്രം നൈജീരിയ)

മറ്റു അവാർഡുകൾ

മികച്ച സഹനടന്‍ : ഷറഫുദ്ധീന്‍ (വരത്തന്‍)

മികച്ച ക്യാമറാമാന്‍ – ഷൈജു ഖാലിദ് (സിനിമ : ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ)

മികച്ച എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള (സിനിമ : സുഡാനി ഫ്രം നൈജീരിയ)

മികച്ച സംഗീതസംവിധായകന്‍ – രഞ്ജിന്‍ രാജ് (സിനിമ : ജോസഫ്)

മികച്ച പശ്ചാത്തലസംഗീതം – അനില്‍ ജോണ്‍സണ്‍ (സിനിമ : ജോസഫ്)

മികച്ച ഗാനരചയിതാവ് – അജീഷ് ദാസന്‍ (സിനിമ : പൂമരം, ജോസഫ്)

മികച്ച ഗായകന്‍ – ഹരിശങ്കര്‍ K.S (സിനിമ :തീവണ്ടി)

മികച്ച ഗായിക – ആന്‍ ആമി (സിനിമ :അരവിന്ദന്‍റെ അതിഥികൾ )

മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി (സിനിമ : ഈ.മ.യൗ)

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ് (സിനിമ : കമ്മാരസംഭവം)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് – സ്നേഹ പലിയേരി (സിനിമ: ഈട)

മികച്ച കലാസംവിധാനം – ധുന്ദു രണ്‍ജീവ് (സിനിമ: ലില്ലി)

മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ് – റോണക്സ്‌ സേവിയര്‍ (സിനിമ: ഞാന്‍ മേരിക്കുട്ടി)

മികച്ച പോസ്റ്റര്‍ ഡിസൈന്‍ – ഓള്‍ഡ്‌ മങ്ക്സ് (സിനിമ : ലില്ലി)

സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌സ് –
ശീതള്‍ ശ്യാം (സിനിമ : ആഭാസം)
VC അഭിലാഷ് (സിനിമ: ആളൊരുക്കം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍