UPDATES

സിനിമാ വാര്‍ത്തകള്‍

എന്തിനാണ് സിനിമകളില്‍ മേല്‍ജാതി പ്രീണനം, അവസാനിപ്പിക്കണമത്; നടന്‍ സിദ്ധാര്‍ത്ഥ്

ജാതി എന്നത് മനുഷ്യ നിര്‍മിത ശാപമാണ്

ജാതിവെറിയെ തുറന്നുകാട്ടുന്ന ചിത്രമായ പരിയേറും പെരുമാള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു നേരെയുള്ള ശക്തമായ വിമര്‍ശനം എന്ന നിലയിലാണ് പ്രേക്ഷകരും നിരൂപകരും അംഗീകരിക്കുന്നത്. മാരി സെല്‍വരാജ് ചെയ്ത പരിയേറും പെരുമാളിന് വിവിധ സിനിമാലോകത്ത് നിന്നും അഭിനന്ദനം കിട്ടുന്നുണ്ട്. സംവിധായകര്‍, അഭിനേതാക്കള്‍ തുടങ്ങി ചലിച്ചിത്രരംഗത്തെ പല പ്രമുഖരും മാരി സെല്‍വരാജ് ചിത്രത്തെ പുകഴ്ത്തി രംഗത്തു വരുന്നുണ്ട്. തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് പരിയേറും പെരുമാള്‍ കണ്ടശേഷം കുറിച്ച തന്റെ ട്വീറ്റ് ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒന്നാണ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ സധൈര്യം പറയുന്ന ആളാണ് സിദ്ധാര്‍ത്ഥ് . സിനിമയെ സവര്‍ണ ജാതീയത കീഴടക്കുന്നതിനെതിരെയാണ് പരിയേറും പെരുമാളിനെ മുന്‍നിര്‍ത്തി സിദ്ധാര്‍ത്ഥ് ഇക്കുറി സംസാരിച്ചിരിക്കുന്നത്.

ജാതിമേല്‍ക്കോയ്മയെ മഹത്വവത്കരിക്കുന്ന സിനിമകള്‍ തമിഴ് സിനിമയില്‍ നിന്നും ശക്തമായി ഒഴിവാക്കപ്പെടണം. വിശിഷ്ടമായ ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ചില ജാതികളെ കാണിക്കുന്ന സിനിമ പേരുകള്‍, പ്രമേയങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവയെല്ലാം തീര്‍ച്ചയായും ഉപേക്ഷിക്കണം. ജാതി എന്നത് മനുഷ്യ നിര്‍മിത ശാപമാണ്. ജാതിയുടെ സ്വാധീനം സിനിമകളില്‍ അവസാനിപ്പിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്നു ധൈര്യം കാണിക്കണം; സിദ്ദാര്‍ത്ഥ് പറയുന്നു.

മറ്റൊരു ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് വീണ്ടും സിനിമയിലെ ജാതീയതയെ വിമര്‍ശിക്കുന്നുണ്ട്; ശാസ്ത്രയുക്തിക്ക് നിരക്കാത്ത ഒരു ഹോറര്‍ സിനിമ ഞാന്‍ നിര്‍മിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ബന്ധപൂര്‍വം പറഞ്ഞത്, ഞങ്ങള്‍ ഇത്തരം വിശ്വാസങ്ങള്‍ സമൂഹം പുലര്‍ത്താന്‍ ഒട്ടും പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രസ്താവന കൊടുക്കണം എന്നായിരുന്നു. പക്ഷേ, ഇതേ സെന്‍സര്‍ബോര്‍ഡ് എന്തുകൊണ്ടാണ് സിനിമകളില്‍ ജാതിമേല്‍ക്കോയ്മ ഉണ്ടാകരുതെന്ന് നിര്‍ബന്ധം പിടിക്കാത്തത്? അതല്ലേ മറ്റെന്തെനിക്കാളും പ്രധാനപ്പെട്ടത്- ഇതായിരുന്നു സിദ്ദാര്‍ത്ഥിന്റെ ചോദ്യം.

എനിക്ക് ഭയമാണ്, എന്റെ സിനിമയുടെ വിജയം ആസ്വദിക്കാന്‍ കഴിയുന്നില്ല; പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നു

ഹിന്ദു മതത്തിന്റെ ആവശ്യമില്ല, ഇന്ത്യക്കാര്‍ ഹിന്ദുത്വത്തില്‍ നിന്നും പുറത്തു വരണം; പാ രഞ്ജിത്ത്

ദളിത് എന്റെ ജാതിയല്ല, ആര്യവംശത്തിനെതിരേ പോരാടാനുള്ള ശക്തിയാണ്; പരിഹസിച്ചവരോട് പാ രഞ്ജിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍