UPDATES

സിനിമാ വാര്‍ത്തകള്‍

മുതല്‍വന്‍ രണ്ടാം ഭാഗം വരുന്നു; ഒന്നാം ഭാഗം നിരസിച്ച വിജയ് നായകൻ?

മുതൽവൻ ആദ്യ ഭാഗത്തിനായി ആദ്യം സമീപിച്ചത് രജനി കാന്തിനെ ആയിരിന്നു എന്നാൽ അദ്ദേഹം ഈ സിനിമ നിരസിക്കുകയും. പിന്നീട് ശങ്കര്‍ വിജയ്‌നെ സമീപിച്ചു. എന്നാല്‍ വിജയും അവസരം നിരസിക്കുകയായിരുന്നു.

സൂപ്പർഹിറ്റ് ചിത്രം മുതല്‍വന് രണ്ടാം ഭാഗം ഒരുങ്ങുന്നു.’എന്തിരൻ’ ‘ഇന്ത്യൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ മറ്റൊരു ഹിറ്റ് ചിത്രത്തിന് കൂടി രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശങ്കര്‍.

അര്‍ജുന്‍ സര്‍ജ, മനീഷ കൊയ്‌രാള എന്നിവര്‍ ഒന്നിച്ച ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ വിജയ് ആണ് നായകനായി എത്തുക എന്നാണ് റിപോർട്ടുകൾ. മുതൽവൻ ആദ്യ ഭാഗത്തിനായി ആദ്യം സമീപിച്ചത് രജനി കാന്തിനെ ആയിരിന്നു എന്നാൽ അദ്ദേഹം ഈ സിനിമ നിരസിക്കുകയും. പിന്നീട് ശങ്കര്‍ വിജയ്‌നെ സമീപിച്ചു. എന്നാല്‍ വിജയും അവസരം നിരസിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒന്നാം ഭാഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച നായകനെ രണ്ടാം ഭാഗത്തിലേക്ക് പരിഗണിക്കുകയാണ്.

2 .0 എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങുകളില്‍ പലരും ശങ്കറിനോട് ചോദിച്ച ചോദ്യമായിരുന്നു മുതല്‍വന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന്. അങ്ങനെ ഉണ്ടായാല്‍ താന്‍ ആദ്യം പരിഗണിക്കുക രജനികാന്തിനെയോ കമല്‍ ഹാസനെയോ ആയിരിക്കുമെന്നും കഥയില്‍ ചെറുപ്പക്കാരനായ നായകനെയാണ് ആവശ്യമെങ്കില്‍ വിജയ്ക്കായിരിക്കും മുന്‍തൂക്കമെന്നും അന്ന് ശങ്കര്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍