UPDATES

സിനിമാ വാര്‍ത്തകള്‍

അഭിമന്യുവിന്റെ ജീവിതകഥ; ‘നാൻ പെറ്റ മകൻ’ സൈ​മ​ൺ​ ബ്രി​ട്ടോ​യാ​യി​ ​ജോ​യ് മാ​ത്യു

നവാ​ഗ​ത​നാ​യ സ​ജി.​എ​സ്.​ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​മ​ന്യു​വാ​യി എ​ത്തു​ന്ന​ത് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​നോ​ൺ ജോ​ൺ ആ​ണ്

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യു വിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. അന്തരിച്ച സി.പി.ഐ.എം നേതാവ് സൈമൺ ബ്രിട്ടോക്ക് അഭിമന്യു വളരെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം തന്നെ നിരവധി വേദികളിൽ തന്റെ പ്രിയപ്പെട്ട അഭിമന്യുവിനെ പറ്റി സംസാരിച്ചിട്ടുമുണ്ട്.സിനിമയിൽ സൈമണ്‍ ബ്രിട്ടോയെ ആധാരമാക്കിയുള്ള കഥാപാത്രം അവതരിപ്പിക്കുന്നത് നടൻ ജോയ് മാത്യു ആണ്.

സിനിമയുടെ അവസാന ഘട്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്
സൈമൺ ബ്രിട്ടോ മരണപ്പെട്ട വാർത്ത ജോയ് മാത്യു അറിയുന്നതും. ഒരു നടനും ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാകില്ലെന്നും അഭിനയ ജീവിതത്തിലെ പുതിയൊരു അനുഭവമാണിതെന്നും ജോയ് നേരത്തെ പറഞ്ഞിരുന്നു.

നവാ​ഗ​ത​നാ​യ സ​ജി.​എ​സ്.​ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​മ​ന്യു​വാ​യി എ​ത്തു​ന്ന​ത് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​നോ​ൺ ജോ​ൺ ആ​ണ്.ഇ​ടു​ക്കി​യി​ലെ വ​ട്ട​വ​ട എ​ന്ന ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​ഭി​മ​ന്യു മ​ഹാ​രാ​ജാ​സ് എ​ന്ന പ്ര​ശ​സ്ത​മാ​യ ക​ലാ​ല​യ​ത്തി​ലേ​ക്കെ​ത്തു​ന്ന​തും വി​ട​രും മു​മ്പേ ആ ​പു​ഷ്പ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. അ​ച്ഛ​ൻ മ​നോ​ഹ​ര​നാ​യി ശ്രീ​നി​വാ​സ​നും അ​മ്മ ഭൂ​പ​തി​യാ​യി സീ​മ ജി.​നാ​യ​രും എ​ത്തു​ന്നു. സി​ദ്ധാ​ർ​ഥ് ശി​വ, മു​ത്തു​മ​ണി, സ​ര​യൂ എ​ന്നി​വ​രും മ​ഹാ​രാ​ജാ​സി​ലെ 20ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും ചി​ത്ര​ത്തി​ലു​ണ്ട്.

റെ​ഡ്​​സ്​​റ്റാ​ർ മൂ​വീ​സി​ൻറ ബാ​ന​റി​ൽ പി.​വി.സു​നി​ൽ​കു​മാ​റാ​ർ നിർമ്മിക്കുന്ന ചിത്രം
അവസാന ഘട്ടത്തിലാണ്. ചിത്രം ഏപ്രിൽ ആദ്യ വാരം റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍