UPDATES

സിനിമാ വാര്‍ത്തകള്‍

കമല്‍ ഹാസനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്, പക്ഷേ! നവാസുദ്ധീന്‍ സിദ്ദീഖിയുടെ വെളിപ്പെടുത്തല്‍

പേട്ടയില്‍ രജനികാന്തിനൊപ്പം അഭിനയിച്ച സിദ്ദീഖി ഇനി തനിക്ക് കമലിനൊപ്പവും അഭിനയിക്കണമെന്ന ആഗ്രഹവും ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്‌

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിലെ സിങ്കാര്‍ സിംഗ് എന്ന കഥാപാത്രം നവാസുദ്ധീന്‍ സിദ്ദീഖിയെ തെന്നിന്ത്യയില്‍ കൂടുതല്‍ പ്രശസ്തനാക്കിയിരിക്കുകയാണ്. രജനികാന്തിന്റെ വില്ലനായി വന്ന് ഉഗ്രന്‍ പ്രകടനമാണ് സിദ്ദീഖി പേട്ടയില്‍ നടത്തിയത്. ഇനിയും തനിക്ക് തമിഴ് സിനിമകള്‍ ചെയ്യണമെന്നാണ് ബോളിവുഡ് താരം ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖി ഈ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറില്‍ വലിയൊരു ഭാഗ്യമായിരുന്നുവെന്നു പറയുന്ന സിദ്ദീഖി, ലോകം അറിയുന്ന സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും ഇപ്പോഴും ഒരു സംവിധായകന്‍ പറയുന്നത് അതേപോലെ അനുസരിക്കുന്ന രജനികാന്തിന്റെ രീതി തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും വ്യക്തമാക്കുന്നു.

ഇനി താന്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത് കമല്‍ ഹാസനൊപ്പമാണെന്നാണ് സിദ്ദീഖ് പറയുന്നത്. ഇതു പറയുന്നതിനൊപ്പം അമ്പരപ്പിക്കുന്നൊരു കാര്യവും വെളിപ്പെടുത്തുന്നുണ്ട്. കമല്‍ഹാസനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നതാണ് ആ വെളിപ്പെടുത്തല്‍. ഹേ റാം എന്ന ചിത്രത്തില്‍. ഊട്ടിയില്‍ ആയിരുന്നു ഷൂട്ടിംഗ്. ചെറിയൊരു സീന്‍ ആയിരുന്നു. പക്ഷേ, സിനിമയില്‍ നിന്നും ആ സീന്‍ വെട്ടിമാറ്റിയെന്നും സിദ്ദീഖി പറയുന്നു. ഹേ റാമിനു ശേഷം മറ്റൊരു കമല്‍ ചിത്രത്തിലും സിദ്ദീഖി പ്രവര്‍ത്തിച്ചു. ആളവന്താന്റെ ഹിന്ദി പതിപ്പായ അഭയ് യില്‍. അതില്‍ കമലിന് ഹിന്ദി ഡയലോഗുകള്‍ പഠിപ്പിച്ചു കൊടുക്കലായിരുന്നു തന്റെ ജോലി എന്നാണ് സിദ്ദീഖി പറയുന്നത്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍