UPDATES

സിനിമാ വാര്‍ത്തകള്‍

മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താരയും

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

മണിരത്നം ഒരുക്കുന്ന പുതിയ ചരിത്ര സിനിമയിൽ പ്രധാന കഥാപാത്രമായി നയൻ താരയും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആസ്പതമാക്കി മണിരത്നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് നയൻ താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

1958ല്‍ എ.ജി.ആര്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിക്കുകയും പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2018 സെപ്തംബറില്‍ അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്നത്തിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍