UPDATES

സിനിമാ വാര്‍ത്തകള്‍

തുടർപരാജയങ്ങൾ; പ്രതിഫലം കുറയ്ക്കാന്‍ ഒരുങ്ങി നയൻ‌താര

നിലവിൽ 6 കോടി രൂപവരെയാണ് താരത്തിന്റെ പ്രതിഫലം

തെന്നിന്ത്യയിൽ തന്നെ ലേഡി സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ് നയൻതാര. ഉയരുന്ന മൂല്യവും മികച്ച ആരാധക പിന്തുണയും നയൻസിനെ ബോക്സോഫീസ് പ്രിയപ്പെട്ടവളാക്കി മാറ്റി. എന്നാല്‍ അടുത്തിടെയായി അത്ര നല്ല അനുഭവമല്ല താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നയന്‍സ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

നയന്‍താര തന്റെ പ്രതിഫലം വെട്ടിക്കുറച്ചുവെന്നുള്ള വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്. അടുത്തിടെയായി പുറത്തിറങ്ങുന്ന സിനിമകളൊന്നും വിചാരിച്ചത്ര വിജയം നേടാതെപോയത് താരത്തെ അസ്വസ്ഥതപെടുത്തഗിയിരിക്കുകയാണ്. ഇതേ തുടർന്നാണ് പ്രതിഫലം കുറക്കാൻ നയൻ‌താര തയ്യാറാകുന്നത്. നിലവിൽ 6 കോടി രൂപവരെയാണ് താരത്തിന്റെ പ്രതിഫലം.

അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിക്കുന്നതെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ് താനെന്നുള്ള നിലപാടിലാണ് താരം. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ പ്രതിഫലത്തില്‍ കടുംപിടുത്തമില്ലെന്നാണത്രേ നയന്‍താരയുടെ നിലപാട്.

മിസ്റ്റര്‍ ലോക്കല്‍ പരാജമായി മാറിയതിനെത്തുടര്‍ന്ന് ഇനി താരത്തിനൊപ്പമില്ലെന്ന ശിവകാര്‍ത്തികേയന്റെ നിലപാട്. സോഷ്യല്‍ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.സേറാ നരസിംഹറെഡ്ഡിയില്‍ അഭിനയിക്കുന്നതിനായി 6 കോടി രൂപയാണ് പ്രതിഫലമായി നയന്‍താര വാങ്ങിയത്. തെന്നിന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ ഏറ്റവും കൂടിയ തുകയാണ് ഇത്.

വലിയ ഇടവേളക്ക് ശേഷം നയൻ‌താര വീണ്ടും ഒരു മലയാള സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.ധ്യാന്‍ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍