UPDATES

സിനിമാ വാര്‍ത്തകള്‍

‘മുപ്പത് പേർ ഒരുമിച്ചെത്തിയിട്ടും തന്റെ സിനിമ പ്രദർശിപ്പിച്ചില്ല’; നിർമ്മാതാവ് സിയാദ് കോക്കർ പറയുന്നു

നേരത്തെ എക്സിബിറ്റേഴ്സ് തന്നെ ആഗ്രഹിച്ചിരുന്നത് ഒരു പുതിയ ചിത്രം വരുമ്പോൾ ഇതൊരു അമ്പതു ദിവസം ഓടണേ എന്നായിരുന്നു. ഇത്തരത്തിൽ നിരവധി നല്ല സിനിമകളാണ് ആളുകളിൽ എത്തിയിട്ടുള്ളത്

ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം പ്രണയനായകനായ് വെള്ളിത്തിരയിലെത്തുന്ന പുതിയ ചിത്രമാണ് ‘നീയും ഞാനും’. അനു സിത്താരയാണ് ചിത്രത്തിലെ നായിക.മുപ്പത് പേർ ഒരുമിച്ചെത്തിയിട്ടും തന്റെ സിനിമ പ്രദർശിപ്പിച്ചില്ലന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ പറയുന്നു .

ചെറിയ സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ വലിയ വെല്ലുവിളികൾ നേരിടുന്നതായി നിർമാതാവ് സിയാദ് കോക്കറുംഅഭിപ്രായപ്പെട്ടു. നീയും ഞാനും എന്ന സിനിമയുടെ പ്രചാരണാർഥം അണിയറ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മലയാളത്തിലെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറഞ്ഞത്

‘ഞാനൊരു ഒരു പ്രദർശകൻ കൂടി ആയിരുന്നതു കൊണ്ടാണ് ഇതു കാണുമ്പോൾ വേദന തോന്നുന്നത്. ആദ്യ ദിവസങ്ങളിൽ തിയറ്ററിൽ അധികം ആളു കയറിയില്ലെങ്കിലും പിന്നീട് അഭിപ്രായം കേട്ടറിഞ്ഞ് അവർ ആ സിനിമ കാണാൻ എത്തുമ്പോഴേയ്ക്കും അടുത്ത സിനിമയ്ക്കു അത് വഴി മാറുന്നതാണ് ഇപ്പോൾ കാണുന്നത്. നേരത്തെ എക്സിബിറ്റേഴ്സ് തന്നെ ആഗ്രഹിച്ചിരുന്നത് ഒരു പുതിയ ചിത്രം വരുമ്പോൾ ഇതൊരു അമ്പതു ദിവസം ഓടണേ എന്നായിരുന്നു. ഇത്തരത്തിൽ നിരവധി നല്ല സിനിമകളാണ് ആളുകളിൽ എത്തിയിട്ടുള്ളത്. നന്ദനം ഒക്കെ അതിന് ഉദാഹരണമാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് അതിന് കലക്‌ഷൻ കിട്ടിയത്.’–സിയാദ് കോക്കർ പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഞാനും നീയും എന്ന സിനിമ പ്രദർശിപ്പിക്കുന്ന ഒരു തീയറ്ററിൽ 30 പേർ ഒരുമിച്ച് സിനിമ കാണാൻ ചെന്നിട്ടും സമയം കഴിഞ്ഞു, ഇന്നിനി ഷോ ഇല്ല എന്നു പറഞ്ഞു തിരിച്ചു വിട്ടു എന്നറിഞ്ഞു. ഇത് ശരിയായ പ്രവണതയല്ല, ഈ കാഴ്ചപ്പാട് മാറ്റണം. പ്രദർശകരുടെ ഈ ഒരു കാഴ്ചപ്പാടിനെതിരെ എല്ലാ സംഘടനകളുമായും സംസാരിക്കുന്നുണ്ട്. 35 വർഷമായി സിനിമാ രംഗത്തുള്ളയാളാണ് താൻ. ഇത്രയും നല്ല അഭിപ്രായമുള്ള ഒരു സിനിമ എന്തുകൊണ്ടാണ് മാറ്റി മറ്റൊരു സിനിമ പ്രദർശിപ്പിക്കാത്തത് എന്നറിയില്ല. ഞങ്ങളുടെ സിനിമ മാറ്റി മറ്റൊരു സിനിമ റിലീസ് ചെയ്യുമ്പോൾ അതും എത്രത്തോളം ആളുകൾ എത്തും എന്ന് വിലയിരുത്താതെയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ജോസഫ് എന്ന സിനിമ ആദ്യം മാറ്റിയിട്ട് പിന്നെ തിയേറ്ററുകളിലേയ്ക്ക് തിരിച്ചു കൊണ്ടുവരേണ്ടി വന്നത്. – സിയാദ് കോക്കർ കൂട്ടി ചേർത്തു.

കൂടാതെ, ലോകത്തിൽ എല്ലാ ഭാഷകളിലുമിറങ്ങുന്ന സിനിമകളോട് മൽസരിക്കേണ്ട അവസ്ഥയാണ് മലയാളത്തിലിറങ്ങുന്ന സിനിമകൾക്കെന്ന് ചിത്രത്തിന്റെ സംവിധായകൻ എ.കെ.സാജനും അഭിപ്രായപ്പെട്ടു.വമ്പൻ സിനിമകളോട് മൽസരിക്കുമ്പോൾ പല ചിത്രങ്ങളും വേണ്ടപോലെ പ്രേക്ഷരിലേക്കെത്തുന്നില്ല. എന്നാൽ വമ്പൻ ബജറ്റ് സിനിമകളുടെ തള്ളിക്കയറ്റത്തിലും ചെറു സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത മലയാളി പ്രേക്ഷകരുടെ വിജയമാണെന്നും എ.കെ.സാജൻ പറയുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍