UPDATES

ട്രെന്‍ഡിങ്ങ്

നടന്‍ അന്തൊണി റാപ്പിനെ ലൈംഗികമായി പീഡിപ്പിച്ചു; കെവിന്‍ സ്‌പേസിയുമായുള്ള ബന്ധം വിടര്‍ത്തി നെറ്റ്ഫ്‌ളിക്‌സ്

പ്രഖ്യാപിത സ്വവര്‍ഗ്ഗാനുരാഗിയാണ് സ്‌പേസി

ലൈംഗിക ആരോപണങ്ങളില്‍ പെട്ട പ്രമുഖ നടന്‍ കെവിന്‍ സ്‌പേസിയുമായുള്ള എല്ലാ തൊഴില്‍ബന്ധങ്ങളും വിച്ഛേദിക്കാന്‍ സ്ട്രീമിംഗ് ശൃംഖലയായ നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ‘ഹൗസ് ഓഫ് കാര്‍ഡ്‌സ്’ എന്ന അദ്ദേഹത്തിന്റെ പരിപാടി നിറുത്തലാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചു. കൂടാതെ നടന്‍ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ വിതരണവും ഏറ്റെടുക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ തീരുമാനം. പ്രഖ്യാപിത സ്വവര്‍ഗ്ഗാനുരാഗിയായ സ്‌പേസി പ്രമുഖ നടന്‍ അന്തൊണി റാപ്പിനെതിരെ ലൈംഗിക അതിക്രമശ്രമം നടത്തിയതായി വെളിപ്പെടുത്തപ്പെട്ടിരുന്നു. 1986ല്‍ നടന്ന സംഭവത്തില്‍ സ്‌പേസി പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും സംഭവം അവിടം കൊണ്ട് അവസാനിക്കുന്ന മട്ടല്ല കാണുന്നത്.

റാപ്പിന് 14 വയസുമാത്രം ഉണ്ടായിരുന്നപ്പോഴാണ് അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ സ്‌പേസി ശ്രമിച്ചത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സ്‌പേസി യുഎസ് പ്രസിഡന്റ് ഫ്രാങ്ക് അണ്ടര്‍വുഡിന്റെ വേഷം ചെയ്യുന്ന ഹൗസ് ഓഫ് കാര്‍ഡ്‌സിന്റെ നിര്‍മ്മാണം കഴിഞ്ഞ ചൊവ്വാഴ്ച തന്നെ നിറുത്തലാക്കിയിരുന്നു. 1980കളില്‍ വെറും പതിനാല് വയസുള്ള ഒരു പയ്യനുമായി സ്‌പേസിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന് പുറമെ, ഹൗസ് ഓഫ് കാര്‍ഡ്‌സിന്റെ നിര്‍മ്മാണ സ്ഥലം സ്‌പേസി വൃത്തികേടാക്കുന്നു എന്ന എട്ട് ജീവനക്കാരുടെ ആരോപണവും അദ്ദേഹത്തിന് വിനയായി. സ്‌പേസി തന്നെ ലൈംഗികമായി ആക്രമിച്ചതായി ഒരു മുന്‍ജീവനക്കാരന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, സ്‌പേസിക്കെതിരെ ഇതുവരെ കേസുകളൊന്നും ചുമത്തിയിട്ടില്ല. റാപ്പിനോടുള്ള ക്ഷമാപണത്തിന് ശേഷം അദ്ദേഹം വിഷയത്തെ കുറിച്ച് പ്രതികരിക്കാനും തയ്യാറായിട്ടില്ല. അവലോകനത്തിനും ചികിത്സയ്ക്കുമുള്ള അവധിയിലാണ് അദ്ദേഹമെന്ന് നടനുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു. ഇതിനിടയിലാണ്, കെവിന്‍ സ്‌പേസി ഉള്‍പ്പെടുന്ന ഹൗസ് ഓഫ് കാര്‍ഡ് നിര്‍മ്മാണവുമായി നെറ്റ്ഫ്‌ളിക്‌സ് ബന്ധപ്പെടില്ലെന്ന കമ്പനിയുടെ പത്രക്കുറിപ്പ് പുറത്തുവരുന്നത്. കെവിന്‍ സ്‌പേസി നിര്‍മ്മിക്കുകുയം അഭിനയിക്കുകയും ചെയ്ത ‘ഗോറെ’ എന്ന ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുന്നതില്‍ നിന്നും നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയിട്ടുണ്ട്.

സ്‌പേസിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഹൗസ് ഓഫ് കാര്‍ഡ്‌സിന്റെ ആറാം സീസണണോടെ പരിപാടി അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എമ്മി പുരസ്‌കാര നാമനിര്‍ദ്ദേശം ലഭിച്ച പരിപാടിയാണ് ഹൗസ് ഓഫ് കാര്‍ഡ്‌സ്. 2008ല്‍ നടത്തിയ ഒരു ലൈംഗീക അതിക്രമത്തിന്റെ പേരില്‍ ലണ്ടന്‍ പോലീസ് സ്‌പേസിക്കിതിരെ അന്വേഷണം നടത്തുകയാണെന്ന് ലണ്ടന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍