UPDATES

സിനിമാ വാര്‍ത്തകള്‍

1000 കോടിയുടെ രണ്ടാമൂഴം മുടങ്ങിയിട്ടില്ല: ബി.ആർ ഷെട്ടിക്ക് പകരം പുതിയ നിർമാതാവ്

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

1000 കോടി മുതൽമുടക്കിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാമൂഴം. എന്നാൽ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി വാർത്തകൾ വന്നിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ നടക്കുന്നു. അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നും കഴിഞ്ഞ ദിവസം ജോമോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെ ഇന്നലെ ചിത്രത്തിന്റെ നിർമ്മാണ കരാറിൽ. എസ് കെ നാരായണൻ ഒപ്പു വെച്ചതായി അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.


എം.ടിയുമായുളള കേസ് കോടതിയില്‍ നിലനില്‍ക്കെ ഈ ചിത്രമെങ്ങനെ സാധ്യമാകും എന്ന ആശങ്കയിലാണ് ആരാധകര്‍‍. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നുമാണ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍