UPDATES

സിനിമാ വാര്‍ത്തകള്‍

‘സ്ലിപ്പർ ചെരുപ്പിട്ട്, തലനരച്ച രജനികാന്ത്; സെൽഫിക്ക് വേണ്ടി തന്നെ കാത്തനിന്ന അക്ഷയ്കുമാർ’: 2.0 കലാഭവന്‍ ഷാജോൺ അനുഭവങ്ങൾ

അമ്പരപ്പിക്കുന്നതായിരുന്നു രജനി കാന്ത്, അക്ഷയ് കുമാർ എന്നിവരുമായുള്ള കൂടിക്കാഴചകൾ.

രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം എന്തിരൻ രണ്ടാം ഭാഗം 2.0യുടെ അനുഭവങ്ങൾ പങ്കുവച്ച്  പ്രശസ്ത നടൻ കലാഭവൻ ഷാജോൺ. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്.  ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലെ പോലീസുാരന്റെ വേഷമാണ് ഇതിന് സഹായിച്ചത്.  ഷൂട്ടിങ്ങ് ഇല്ലാതെ വീട്ടിലിരുന്ന ഒരു ദിവസമായിരുന്നു തന്നെ തേടി സിനിമയിലേക്കുള്ള വിളിയെത്തിയതെന്നും അദ്ദേഹം പറയന്നു.  മലയാളത്തില്‍ നിന്നുള്ള ഒരു ആര്‍ട്ട് ഡയറക്ടറുടെ മിസ്ഡ്‌കോള്‍ കണ്ടു. തിരികെ വിളിച്ചപ്പോഴായിന്നും യന്തിരന്റെ ആളുകള്‍ തന്നെ അന്വേഷിച്ചിരുന്നെന്ന് വിവരം ലഭിച്ചത്. അദ്ദേഹം അറിയിച്ചതു പോലെ അൽപ സമയം കഴി‍ഞ്ഞ് അവർ ബന്ധപ്പെടുകയും ചെയ്തു.

പക്ഷേ ഷൂട്ടിങ്ങ് ഡേറ്റ് അമേരിക്കയില്‍ ഒരു ഷോയുടെ സമയത്തായത് തിരിച്ചടിയായി. ഇക്കാര്യം അവരെ അറിയിക്കുകുയും  എനിക്ക് പറ്റുന്ന ഒരു സീനെങ്കിലും ഉണ്ടെങ്കില്‍ ശങ്കര്‍ സാറിനോട് പറയാമോ എന്ന അവശ്യപ്പെടുകയും ചെയ്തു. അറിയിക്കാം എന്ന പറഞ്ഞെങ്കിലും പിന്നീട്  മറുപടിയൊന്നും വന്നില്ല. റോൾ കൈവിട്ടെന്ന് പോയെന്ന വിശ്വസിച്ച സമയത്തായിരുന്നു വീണ്ടും വിളിച്ചത്. തനിക്ക് വേണ്ടി അക്ഷയ്കുമാര്‍ സാറിന്റെ ഷെഡ്യൂള്‍ വരെ മാറ്റിവച്ചെന്നും മനോരമ ഒാൺലൈനോടുള്ള പ്രതികരണത്തിൽ ഷാജോൺ വെളിപ്പെടുത്തുന്നു.

ലഭിച്ച അറയിപ്പ് പ്രകാരം ചെന്നൈയിലെത്തിയപ്പോഴാണ് താൻ അമ്പരന്നതെന്നും ഷാജോൺ പറയുന്നു. എത്തിയ ദിവസം ഷൂട്ടിങ്ങ് ഇല്ലായിരുന്നു. എന്നാലും സംവിധായൻ ശങ്കറിനെ കാണാൻ സാധിച്ചു.  സിനിമയക്ക് വേണ്ടിതയ്യാറാക്കിയ വാട്ടര്‍തീം പാര്‍ക്ക് സെറ്റിൽ ചെന്നായിരുന്നു കണ്ടത്. അവിടെ ഒരു കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് ശങ്കര്‍ സാര്‍. പരിഭ്രമത്തോടെയാണ് ചെന്നത്. തന്നെകണ്ടതും, സര്‍ എന്ന് തിരിച്ച് അഭിസംബോധന ചെയ്തു. സര്‍ ഇന്ന് ഷൂട്ടിങ്ങ് ഇല്ല, അസൗകര്യം ഉണ്ടായതില്‍ ക്ഷമിക്കണം എന്ന് ഇങ്ങോട്ട് പറഞ്ഞതുകേട്ട് തിരിച്ച് എന്തുപറയണമെന്ന് അറിയാതെ നിന്നുപോയി. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവുമൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നെന്നും  ഷാജോൺ പറയന്നു.

എന്നാൽ ഇതിലും അമ്പരപ്പിക്കുന്നതായിരുന്നു രജനി കാന്ത്, അക്ഷയ് കുമാർ എന്നിവരുമായുള്ള കൂടിക്കാഴചകൾ. രജനി സാറുമായി സിനിമയിൽ തനിക്ക് കോംപിനേഷൻ സീനുകൾ ഇല്ല. എന്നാൽ അദ്ദേഹം സെറ്റിലെത്തിയ ദിവസം കാണാനായി പോയി. അപ്പോള്‍ ശങ്കര്‍ സാറും രജനി സാറും മോണിറ്ററില്‍ രംഗങ്ങള്‍ നോക്കി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ശങ്കര്‍ സര്‍ എഴുന്നേറ്റ് ഇതാണ് ഷാജോണ്‍ എന്ന് രജനി സാറിന് പരിചയപ്പെടുത്തി. അദ്ദേഹം നമസ്‌കാരം പറഞ്ഞു, ദൃശ്യം കണ്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് തോളില്‍ തട്ടി പറഞ്ഞു. ഞാന്‍ ഇങ്ങനെ കിളി പോയ അവസ്ഥയിലായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് പോലും ഓര്‍മ്മയില്ല. കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാനും സമാനമായ അവസ്ഥയിലായിരുന്നെന്നും ഷാജോണ്‍ ഒാർക്കുന്നു.

തന്റെ കഷണ്ടി മറയ്ക്കാൻ വിഗും തൊപ്പിയുമെല്ലാം വച്ചാണ് അദ്ദേഹത്തിന്റെ അടുത്ത് പോയത്. എന്നാൽ തന്നെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവിടെ ഒരു സാധാരണ സ്ലിപ്പറുമിട്ട്, നരച്ച തലമുടിയുമായിട്ടാണ് രജനി സാർ ഇരുന്നിരുന്നതെന്നും ഷാജോൺ പറയുന്നു.

സിനിമയിൽ വില്ലനായെത്തുന്ന അക്ഷയ്കുമാറിനൊപ്പം എടുത്ത സെൽഫിയും മറക്കാനാവില്ലെന്നാണ് ഷാജോൺ പറയന്നു. എനിക്ക് അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹം അസോസിയേറ്റ് ഡയറക്ടറോട്  അറിയിച്ചിരുന്നു. ഇതു പ്രകാരം അക്ഷയ് സാര്‍ അദ്ദേഹത്തിന്റെ രംഗങ്ങള്‍ അഭിനയിച്ച ശേഷം മേക്കപ്പ് എല്ലാം അഴിച്ച് എനിക്ക് വേണ്ടി കാത്തിരുന്നു.  ഇത്ര വലിയ സ്റ്റാറായിട്ടും അവരുടെയൊക്കെ എളിമയും വലിയ മനസും അറിയാനുള്ള അവസരം കൂടിയായിരുന്നു 2.0 എന്നും ഷാജോണ്‍ പറയുന്നു.

ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ചെന്നൈയിലെത്തിയപ്പോൾ ഒാസ്കാർ ജേതാവ് റസൂൽപൂക്കുട്ടിയെ നേരിൽ കണ്ടതിനെ കുറിച്ചും ഷാജോൺ വിസ്മയത്തോടെ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്നെ ഒന്ന് കാണണം എന്ന് അദ്ദേഹത്തിന്റെ അസ്സോസിയേറ്റ് സൗണ്ട് ഡിസൈനർ അരുൺ അറിയിച്ചതിനെ തുടർന്ന് എ ആർ റഹ്മാൻ സാർ-ന്റെ സ്റ്റുഡിയോയിൽ വെച്ച് ആ വലിയ മനസ്സിനെ മീറ്റ് ചെയ്യുവാൻ സാധിച്ചു. എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് എനിക്ക് തോന്നിയത്, കാരണം മറ്റൊന്നും അല്ല, ഒരുപാട് വർഷത്തെ പരിചയമുള്ള ഒരു പ്രിയ സുഹൃത്ത് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു പ്രതീതി ആയിരുന്നു എന്ന് തോന്നിപോകും വിധം എന്നെ കെട്ടിപിടിച്ചു കൊണ്ടാണ് സ്റ്റുഡിയോയിലേക്ക് അദ്ദേഹവും, അങ്കമാലിക്കാരനായ അദ്ദേഹത്തിന്റെ മറ്റൊരു അസ്സോസിയേറ്റ് സൗണ്ട് ഡിസൈനർ ബിബിനും സ്വീകരിച്ചതെന്നും ഷാജോൺ കുറിപ്പിൽ പറയുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍