UPDATES

സിനിമാ വാര്‍ത്തകള്‍

ആര്‍ത്തവം അശുദ്ധിയല്ല, വിവേചനം അധികകാലം തുടരാനാവില്ല; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്നും.

ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും, ആര്‍ത്തവം അശുദ്ധിയണെന്ന് വിശ്വസിക്കുന്നില്ലെന്നും നടി പാര്‍വതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ശബരിമലയിലെ യുവതീപ്രവേശവും സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ പറ്റിയും അവര്‍ നിലപാട് വ്യക്തമാക്കിയത്.

ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ്. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്നും. ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി പറയുന്നു.

അതേസമയം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളതെന്നും പാര്‍വതി പറയുന്നു. ഉത്തരം കിട്ടാനാണ് ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ആരെയും വെല്ലുവിളിക്കാനല്ല. ചോദ്യങ്ങളില്‍ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അവസരങ്ങള്‍ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ചോദിച്ചതെന്നും ആരുടെയും ഔദാരമല്ലെന്നും പാര്‍വതി പറഞ്ഞു.

‘കസബ’യ്ക്ക് ശേഷം കിട്ടിയത് ഒരേയൊരു സിനിമ, അവസരങ്ങൾ നഷ്ടപ്പെടുത്തി കൊണ്ട് നിശ്ശബ്ദരാക്കാമെന്ന് ആരും കരുതണ്ട : പാർവതി

ശബരിമലയ്ക്ക് പ്രത്യേക ദേവസ്വം വേണം; കേന്ദ്രത്തിനേ രക്ഷിക്കാനാകൂ; ആര്‍ത്തവമുള്ള സ്ത്രീ ഏത് ക്ഷേത്രത്തില്‍ പോയാലും വിശ്വാസവിരുദ്ധം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍