UPDATES

സിനിമാ വാര്‍ത്തകള്‍

മോശമായി പെരുമാറിയാൽ ചെരിപ്പെടുത്ത് മുഖത്തടിക്കും: ഷക്കീല

കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് ക്ഷമിക്കാന്‍ സാധിക്കുകയില്ല. അത്തരം വാര്‍ത്തകള്‍ ഉറക്കം കെടുത്തുന്നതാണെന്നും ഷക്കീല പറയുന്നു.

സിനിമാരംഗത്തുൾപ്പെടെ വലിയ വിവാദങ്ങൾക്ക് വഴിവച്ച മീടു ക്യാമ്പയിനെ തള്ളി പ്രമുഖ നടി ഷക്കീല. ക്യാമ്പയിനിനോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്ന അവർ ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വ്യക്തമാക്കന്നു. മോശം അനുഭവങ്ങൾ നേരിടുമ്പോൾ അപ്പോൾ തന്നെ ചെരുപ്പെടുത്ത് അത്തരക്കാരുടെ മുഖത്ത് അടിക്കണമായിരുന്നു. തനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ‘പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. അതെല്ലാം വെല്ലുവിളിയായി ഏറ്റെടുത്ത് ജീവിച്ചു കാണിക്കുകയാണ് ഞാന്‍ ചെയ്തതെന്നും താരം പറയുവന്നു. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമി ഓൺലൈനാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

രാഷ്ട്രീയത്തെക്കുറിച്ചുള്ള സ്വപനങ്ങഴളും ഷക്കീല അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. തമിഴ് സൂപ്പർ താരം കമൽ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് തന്റെ രാഷ്ട്രീയ പ്രതീക്ഷകൾ താരം പങ്കുവയ്ക്കന്നത്. ‘കമല്‍ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് വ്യക്തമാക്കുന്ന അവർ അദ്ദേഹത്തിന്റെ നിലപാടുകളെ സ്വാഗതം ചെയ്യുന്നതായും പറയുന്നു.

എന്നാൽ എന്നെങ്കിലും പൊതുരംഗത്തെത്തിയാൽ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേ പോരാടുമെന്നും അവർ പറയുന്നു. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് ക്ഷമിക്കാന്‍ സാധിക്കുകയില്ല. അത്തരം വാര്‍ത്തകള്‍ ഉറക്കം കെടുത്തുന്നതാണെന്നും ഷക്കീല പറയുന്നു.

സിനിമയിൽ വ്യത്യസ്ഥ വേഷങ്ങൾ ചെയ്യണമെന്ന് അതിയായ അഗ്രമുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ ഒന്നും കിട്ടിയില്ല. കിന്നാരത്തുമ്പികള്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ തുടക്കക്കാലത്ത് ഒരുപാട് ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ സിനിമകള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. എന്നാൽ മലയാളം ഒട്ടും അറിയില്ലായിരുന്നു, കേരളത്തിലെ ഭക്ഷണവും ഇഷ്ടമായിരുന്നില്ലെന്നും ഷക്കീല പറയുന്നു.
‘മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും വലിയ പണക്കാരാണ് ഇന്ന്. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ചുവട്മാറ്റിയപ്പോൾ അവസരങ്ങള്‍ വലിയ തോതിൽ കുറഞ്ഞു. ഇതിന് പിറകെ നാല് വര്‍ഷം ജോലിയില്ലാതെ ഇരുന്നെന്നും ഷക്കീല പറയുന്നു.

നഗ്നശരീരത്തിൽ സ്വർണാഭരണങ്ങൾ മാത്രം: ‘ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ് ലുക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍