UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ പുരുഷ വിരുദ്ധനല്ല; പക്ഷെ വൃത്തികെട്ട ഇന്ത്യന്‍ ആണുങ്ങള്‍ക്ക് എതിരാണ്: ജോണ്‍ എബ്രഹാം

ഇന്ത്യന്‍ സമൂഹം പെണ്‍കുട്ടികളുടെ വസ്ത്രധാരത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ് പതിവ്. എന്നാല്‍ സ്ത്രീകളെ ബഹുമാനത്തോടെ കാണാന്‍ തങ്ങളുടെ ആണ്‍കുട്ടികളെ പഠിപ്പിക്കാറില്ലെന്നും താരം കുറ്റപ്പെടുത്തുന്നു.

സിനിമകളിലെ കഥാപാത്രങ്ങളെ പോലെ തന്നെ നിലപാടുകളും വികാരങ്ങളും ഉള്‍ക്കൊള്ളുന്നവരാവണം സിനിമാ താരങ്ങളെന്നതാണ് ഒരോ ആരാധകന്റെയും ആഗ്രഹം. അരാധകരുടെ ഇത്തരം കാഴ്ചപാടുകള്‍ നിലപാടുകള്‍ കൊണ്ട് ഏറെക്കുറെ ശരിവയ്ക്കുന്ന താരമാണ് പ്രമുഖ ബോളിവുഡ് താരം ജോണ്‍ എബ്രഹാം. സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ചും, സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ കാഴ്ചപ്പാടിനെ കുറിച്ചും വ്യക്തമായ നിലപാടുകളാണ് താരത്തിനുള്ളത്. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിന്റെ കഥപറയുന്ന പരമാണു എന്ന സിനിമയക്ക് ശേഷം ജോണ്‍ ഭാഗമാവുന്ന സത്യമേവ ജയതേ, ദില്‍ബര്‍ എന്നീ സിനിമകളെ കുറിച്ച് പ്രതികരിക്കുകവെയാണ് ജോണ്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ സിനിമകള്‍ മിക്കപ്പോഴും   സ്ത്രീകളെ മോശപ്പെട്ട രീതിയില്‍ ചിത്രീകരിക്കുന്നത് പതിവാണെന്നും ജോണ്‍ എബഹാം പറയുന്നു. എന്നാല്‍ താന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം പ്രവണത സിനിമകളുടെ മാത്രം പ്രശ്‌നമല്ലന്നും സമൂഹത്തിന്റെ ആകെയുള്ള മനസ്ഥിതിയുടെ ഭാഗമാണിതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ സമൂഹം പെണ്‍കുട്ടികളുടെ വസ്ത്രധാരത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ് പതിവ്. എന്നാല്‍ സ്ത്രീകളെ ബഹുമാനത്തോടെ കാണാന്‍ തങ്ങളുടെ ആണ്‍കുട്ടികളെ പഠിപ്പിക്കാറില്ലെന്നും താരം കുറ്റപ്പെടുത്തുന്നു. തന്റെ പ്രതികരണങ്ങള്‍ ഒരിക്കലും പുരുഷവിരുദ്ധമായി കണക്കാക്കേണ്ടതില്ലെന്നും ജോണ്‍ പറയുന്നു.

താന്‍ പുരുഷ വിരോധിയല്ല, എന്നാല്‍ വൃത്തികെട്ട ഇന്ത്യന്‍ ആണുങ്ങള്‍ക്ക് എതിരാണെന്നും ജോണ്‍ എബ്രഹാം ടൈം ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടിനോട് തീര്‍ത്തും എതിരാണ്, എന്നാല്‍ തന്റെ വികാരങ്ങള്‍ പലപ്പോളും അടക്കിവയ്‌ക്കേണ്ടി വരികയാണ് ചെയ്യാറുള്ളത്. ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി പരപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ ഇവ പ്രകടിപ്പിക്കുകയാണ് പതിവെന്നും ജോണ്‍ എബ്രഹാം പറയുന്നു.

സത്യമേവജയതേ സമൂഹത്തിലെ അഴിമതിയെ കുറിച്ച് പറയുന്ന സിനിമയാണ്. ഇന്ത്യയിലെ യുവ സമൂഹത്തോട് അഴിമതിക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്യുകയാണ് ചിത്രത്തിലൂടെ ഉദേശിക്കുന്നത്. തന്റെ ചിത്രങ്ങളില്‍ ഒരു തരത്തിലും അഴിമതിയടക്കമുള്ള കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കില്ല. അഴിമതിക്കാരായ രക്ഷിതാക്കളുടെ മക്കളും സമാന പാത തിരഞ്ഞെടുക്കും. നിലവില്‍ രാജ്യം അഴിമതിയുടെ തുടര്‍ച്ചയിലൂടെയാണ് കടന്നു പോവുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ജോണ്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍