UPDATES

സിനിമ

ക്യാപ്റ്റന്‍ രാജു: വില്ലന് പുതിയ മാനം നല്‍കിയ നടന്‍; സ്‌നേഹ സാന്നിധ്യം

അറുപതുകളിലേക്ക് കടന്നപ്പോഴും തന്നെ തേടി ഇനിയും നല്ല വേഷങ്ങള്‍ കടന്നുവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ നിന്നും ഒരു താരം കൂടി അസ്തമിച്ചിരിക്കുന്നു രാജു ഡാനിയേല്‍. അഭിനയ മികവും ആകാരഭംഗിയും കൊണ്ട് മലയാളത്തിന്റെ സ്വന്തമായി മാറിയ ക്യാപ്റ്റന്‍ രാജു. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലന്‍ വേഷങ്ങളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്നും പിന്നീട് ഹാസ്യതാരമായും മാറിയ മഹാനടന്‍. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട് മലയാള സിനിമ അദ്ദേഹത്തെ മതിയായ രീതിയില്‍ ഉപയോഗിച്ചിട്ടില്ല എന്ന്. അവസരങ്ങള്‍ തേടിപ്പോവാത്തതും ,സൗഹൃദങ്ങള്‍ക്ക തുടര്‍ച്ച സൂക്ഷിക്കാതിരുന്നതുമാണ് തനിക്ക് തിരിച്ചടിയാവുന്നതെന്നായിരുന്നു ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. എന്നാല്‍ തന്നെ തേടിയെത്തിയ വേഷങ്ങള്‍ സുന്ദരമായി അവതിരിപ്പിച്ച വ്യക്തികൂടിയായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന താരം.

മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നപോലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനായിരുന്നു അദ്ദേഹം. മമ്മുട്ടി നായകായി വെള്ളിത്തിരയിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഓഗസ്റ്റ് 1, നാടോടിക്കാറ്റ്് എന്നിവ പിണറായി വിജയന്‍ പറയുന്ന വൈവിധ്യത്തിന് ഉദാഹരണങ്ങളാണ്. ഒരു വടക്കന്‍ വീരഗാഥ, ആവതനാഴി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിലെ സ്വഭാവ നടനെകൂടി വെളിപ്പെടുത്തുന്നതായിരുന്നു. സിഐഡി മൂസയിലെ കഥാപാത്രം തന്റെ മാസ്റ്റര്‍ പീസായ പവനായിയെ ഒരിക്കല്‍ കൂടി അനുസ്മരിപ്പിച്ചു. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രക്തത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം അവസാന ചിത്രമായ മാസ്റ്റര്‍ പീസില്‍ ക്യാപ്റ്റന്‍ രാജുവായിതന്നെ വേഷമിട്ട ശേഷമാണ് മടങ്ങുന്നത്.

1950 ജൂണ്‍ 27 ന് പത്തനംതിട്ടയിലെ ഓമ്മലൂരില്‍ കെജി ഡാനിയേല്‍ അന്നമ്മ ദമ്പതികളുടെ ആറുമക്കളില്‍ ഒരാളായിട്ടായിരുന്നു ക്യാപ്റ്റന്‍ രാജു എന്ന രാജു ഡാനിയേലിന്റെ ജനനം. ജന്തു ശാസ്ത്രത്തില്‍ ബിരുദം നേടി 21 ാം വയസ്സില്‍ സൈന്യത്തിന്റെ ഭാഗമായ രാജു ക്യാപ്റ്റന്‍ രാജു ഇക്കാലയളവിലാണ് പേരിനൊപ്പം ക്യാപ്റ്റന്‍ എന്നു ചേര്‍ക്കുന്നത്. അഞ്ചു വര്‍ഷത്തെ സൈനിക ജിവീതത്തിന് ശേഷം ഗ്ലുക്കോസ് അടക്കമുള്ള കമ്പനികളിലും ജോലിനോക്കിയിട്ടുണ്ട്. സിനിമയുടെ ഭാഗമാവുന്നതിനായിട്ടായിരുന്നു അദേഹം ജോലി ഉപേക്ഷിച്ചത്. മുംബൈയിലെ പ്രതിഭ അടക്കമുള്ള പ്രശസ്ത നാടക കമ്പനികളുടെ അമേച്യര്‍ നാടകങ്ങളുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പ്രമീളയാണ് ഭാര്യ, മകന്‍ രവി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍