UPDATES

സിനിമാ വാര്‍ത്തകള്‍

റിയലിസ്റ്റിക്കായി കഥ പറയുന്നു, ‘ഉണ്ട’ക്ക് നൂറിൽ നൂറ് മാർക്കെന്ന് ഡിജിപി

തങ്ങളുടെ അനുഭവങ്ങളുായി സിനിമയ്ക്ക് ഏറെ സാമ്യമുണ്ടെന്ന് മറ്റ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചത്തീസ്ഗണ്ഡിലേക്ക് പോവുന്ന കേരള പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ മമ്മുട്ടി ചിത്രം ‘ഉണ്ട’ കാണാൻ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും  സംഘവും. സിനിമ കണ്ടിറങ്ങിയ ഡിജിപി നൂറിൽ നൂറ് മാർക്കാണ് നൽകിയത്. തിരുവന്തപുരം ന്യൂ തീയ്യറ്ററിലായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക ഷോ ഒരുക്കിയത്.

എന്നാൽ സിനിമയിലെ സാഹചര്യമാണോ ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥർ സമാനമായ സാചര്യങ്ങൾ നേരിടുമോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങൾ തിരിച്ചടിയാവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഒട്ടും നാടകീയമല്ലാതെ യഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഉണ്ട.  ഇത്തരം സാഹചര്യങ്ങളിൽ ഓൺ ദി സ്പോട്ട്  തീരുമാനങ്ങൾ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. വളരെ റിയലിസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്‌റ അഭിപ്രായപ്പെട്ടു.

എന്നാൽ തങ്ങളുടെ അനുഭവങ്ങളുായി സിനിമയ്ക്ക് ഏറെ സാമ്യമുണ്ടെന്ന് മറ്റ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇതൊക്കെ തന്നെയാണ് നടക്കുന്നതെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കടയിൽ ഇത് സാധാരണമാണെന്നും അവർ പറയുന്നു.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചീന്‍ ഹോ ലിയാവോ എന്നിവരും കഥാ പാത്രങ്ങളാവുന്നു. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

തോല്‍വിക്ക് ശേഷം സിപിഎം റിപ്പോര്‍ട്ട്: ‘തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കിയില്ല, അല്ലെങ്കില്‍ വിജയിച്ചില്ല, രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞു’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍