‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍’ എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ വേഷമിടുന്ന ചിത്രം ‘കുറുപ്പ്’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് ദുല്‍ഖറിന്റെ ജന്മദിനത്തില് ഇന്നലെ പോസ്റ്റര്‍ പങ്കുവച്ചത്. തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ അദ്ദേഹം പോസ്റ്റര്‍ പുറത്തുവിട്ടത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍’ എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. ചിത്രത്തെ തന്റെ സ്വപ്ന പദ്ധതിയെന്നാണ് ദുല്‍ഖര്‍ വിശേഷിപ്പിച്ചത്.
ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന് ഷോയുടെ സംവിധായകന് കൂടിയായിരുന്നു ശ്രീനാഥ് രവീന്ദ്രന്. ദാനില് സായൂജ്, അരവിന്ദ് കെഎസ് എന്നിവരുടെതാണ് തിരക്കഥ. പോസ്റ്ററൊഴികെ മറ്റ് വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാക്കുന്നത്.