UPDATES

സിനിമാ വാര്‍ത്തകള്‍

കൊങ്കണി- സിന്ധി ചടങ്ങുകളുമായി ദീപിക രണ്‍വീര്‍ താര വിവാഹം

താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫോട്ടോകള്‍ റിലീസ് ചെയ്തത്.

മാധ്യമങ്ങളെ ഉള്‍പ്പെടെ വിലക്കി ഇറ്റലിയില്‍ നടന്ന്ദീപിക-രണ്‍വീര്‍ താര ജോഡികളുടെ അഡംബര വിവാഹത്തിന്റെ ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുനിട്ടു. കൊങ്കണി രീതിയിലുള്ളതും സിന്ധി രീതിയിലും നടന്ന വിവാഹചടങ്ങുകളുടെ ഓരോ ചിത്രങ്ങളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ  പങ്കുവച്ചത്.

ചുവന്ന സാരിയുടുത്ത് ദീപിക ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഷേര്‍വാനികളാണ് രണ്‍വീര്‍ ചിത്രങ്ങളിൽ ധച്ചിരിക്കുന്നത്. താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫോട്ടോകള്‍ റിലീസ് ചെയ്തത്. ഇരുവരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ വിവാഹാഘോഷങ്ങള്‍.

ഇറ്റലിയിലെ ലേക്ക് കമോയില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇറ്റലിയില്‍ എത്തിയ മാധ്യമങ്ങള്‍ക്ക് പോലും വിദുരത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇതിന് പിറകെയാണ് താരങ്ങള്‍ തന്നെ ചിത്രങ്ങള്‍ പങ്കുവച്ചത്. വിവാഹശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി മുംബൈയിലും ബംഗളുരുവിലുമായി റിസപ്ഷനുകളും സംഘടിപ്പിക്കുമെന്നാണ് വിവരം.

 

View this post on Instagram

 

❤️

A post shared by Deepika Padukone (@deepikapadukone) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍