UPDATES

സിനിമാ വാര്‍ത്തകള്‍

ഷാരൂഖും സല്‍മാനുമാണ് സൂപ്പര്‍സ്റ്റാറുകള്‍; എനിക്കതിനുള്ള യോഗ്യതയില്ല: ആമിര്‍ ഖാന്‍

എല്ലാ സിനിമകളുടെയും ഷൂട്ടിംഗിനിടെ മരിച്ചുപോയെന്ന ആശങ്കയുണ്ടാകാറുണ്ടെന്നും ആമിര്‍

താനൊരു സൂപ്പര്‍താരമോ നല്ല നടനോ അല്ലെന്ന് ഇന്ത്യന്‍ സിനിമയിലെ വിസ്മയ താരം ആമിര്‍ ഖാന്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ജനങ്ങള്‍ തന്നെ സൂപ്പര്‍സ്റ്റാറെന്ന് വിളിക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നും ആമിര്‍ പറയുന്നു. ഒരു മുറിയിലേക്ക് താന്‍ കയറുമ്പോള്‍ ജനങ്ങള്‍ ഷാരൂഖ് ഖാനെയോ സല്‍മാന്‍ ഖാനെയോ പോലെ തന്നെ ശ്രദ്ധിക്കാറില്ല. അവിടെ ഞാന്‍ ഒരു വെയ്റ്ററെ പോലെയാണ്. വെയ്റ്റര്‍ എന്ന് ഇവിടെ ഉദ്ദേശിച്ചത് സാധരണക്കാര്‍ എന്ന നിലയില്‍ മാത്രമാണ്, അല്ലാതെ അവരെ അപമാനിക്കാനല്ലെന്നും അദ്ദേഹം എടുത്തുപറയുന്നു. അമിതാഭ്ജിയെപ്പോലെയോ സല്‍മാന്‍ ഖാനെ പോലെയോ ഷാരൂഖ് ഖാനെ പോലെയോ താന്‍ ഒരു സൂപ്പര്‍ സ്റ്റാറല്ലെന്നും ഇദ്ദേഹം പറയുന്നു. അജയ് ദേവ്ഗണും ഋത്വിക് റോഷനുമെല്ലാം വലിയ താരങ്ങളാണെന്ന് പറയുന്ന ആമിര്‍ ഇവരില്‍ ആരാണ് വലിയ താരമെന്ന് പറയാനാകില്ലെന്നും പറയുന്നു.

അതുപോലെ താനൊരു മെത്തേഡ് ആക്ടറാണെന്നത് ജനങ്ങളുടെ തെറ്റിദ്ധാരണയാണെന്നും ആമിര്‍ പറയുന്നു. മെത്തേഡ് ആക്ടിംഗ് എന്താണെന്ന് പോലും തനിക്കറിയില്ല. നസ്രുദ്ദീന്‍ ഷായെയോ ഓംപുരിയെയോ പോലെ താന്‍ ഒരു ട്രെയിന്‍ഡ് ആക്ടറുമല്ലെന്നും ഇദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ജന്മസിദ്ധമായി ലഭിച്ച അഭിനയമേ എനിക്കറിയൂ. ഒരു തിരക്കഥ എന്ത് പറയുന്നു അല്ലെങ്കില്‍ ഒരു സംവിധായകന്‍ എന്ത് നിര്‍ദ്ദേശിക്കുന്നു എന്നതനുസരിച്ചാണ് ഞാന്‍ അഭിനയിക്കാറ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഓരോ ചിത്രങ്ങള്‍ കഴിയുന്തോറും താന്‍ കൂടുതല്‍ പഠിക്കുകയാണ്. കൂടുതല്‍ വേഗത്തില്‍ സംസാരിക്കുന്ന രീതിയാണ് എന്റേത്, എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി വേഗം കുറച്ച് സംസാരിക്കാന്‍ പഠിച്ചു. എന്റെ ശക്തി മികച്ച തിരക്കഥയും കഥാപാത്രവും തന്നെയാണ്. അദ്ദേഹം പറയുന്നു.

ദംഗലില്‍ ഫോഗട്ടിന്റെ ഭാര്യയുടെ റോളിലേക്ക് സാക്ഷി തന്‍വാറിന് മുമ്പ് മല്ലിക ഷെരാവത്തിനെ പരിഗണിച്ചിരുന്നോയെന്ന ചോദ്യത്തിന് എനിക്ക് അതേക്കുറിച്ച് സംസാരിക്കാനില്ലെന്നാണ് ആമിര്‍ മറുപടി പറഞ്ഞത്. ആ വേഷത്തിലേക്ക് നിരവധി അഭിനേത്രികളെ ഉള്‍ക്കൊള്ളിച്ച് ഓഡിഷന്‍ നടത്തിയിരുന്നു. അവരാരെല്ലാമാണെന്നുള്ള വിവരം പറയാന്‍ ബുദ്ധിമുട്ടുണ്ട്. തന്റെ എല്ലാ സിനിമകളും എണ്‍പത് ശതമാനം പൂര്‍ത്തിയാകുമ്പോഴേക്കും നിര്‍ഭാഗ്യവശാല്‍ താന്‍ മരിച്ചുപോകുമോയെന്നുള്ള ആശങ്ക ഉള്ളിലെത്തുമെന്നും ആമിര്‍ പറയുന്നു. അങ്ങനെ വന്നാല്‍ സിനിമ എങ്ങനെ പൂര്‍ത്തിയാക്കും? ദംഗലിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തില്‍ രണ്‍ബീര്‍ സിംഗിനെയും രണ്‍ബീര്‍ കപൂറിനെയും ഫോഗട്ടിന്റെ ബാല്യകാലം അഭിനയിക്കാനായി അതിനാലാണ് നിര്‍ദ്ദേശിച്ചതെന്നും ആമിര്‍. താന്‍ മരിച്ചാലും തങ്ങളുടെ കൂട്ടായ പരിശ്രമം ഇല്ലാതാകരുത്.

താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ മാത്രമേ നിര്‍മ്മാതാവിന് സിനിമയില്‍ നിന്നും മികച്ച ലാഭം നേടാനാകൂവെന്നും ആമിര്‍ പറയുന്നു. സിനിമയെടുക്കുമ്പോള്‍ പ്രസക്തിയുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും ആമിര്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍