UPDATES

സിനിമാ വാര്‍ത്തകള്‍

‘കുമ്പളങ്ങി നൈറ്റ്‌സു’മായി ദിലീഷ് പോത്തന്‍; നായകന്‍ ഷെയ്ന്‍ നിഗം

തിരക്കഥ ശ്യാം പുഷ്ക്കരന്‍

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗത്തെ നായകനാക്കി ദിലീഷ് പോത്തന്‍ വീണ്ടും വരുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്ക്കരന്‍റേതാണ്. ശ്യാം പുഷ്ക്കരനായിരുന്നു മഹേഷിന്റെ പ്രതികാരത്തിന്റെയും തിരക്കഥാകൃത്ത്.

ഷെയ്ന്‍ നിഗം ആദ്യമായാണ് ദിലീഷ് പോത്തന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയാണ് ഷെയ്നിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ. ഷാജി എന്‍ കരുണിന്റെ ഓള്, അജിത് കുമാറിന്റെ ഈടെ, ദേവന്റെ പൈങ്കിളി എന്നിവയാണ് ഷെയ്‌‌ന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍