UPDATES

സിനിമാ വാര്‍ത്തകള്‍

മൂന്ന് വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ തിരക്കഥയുമായി പൃഥ്വിരാജിനെ കാണാന്‍ പോയി, അതിനുശേഷമുണ്ടായത് ജീവിതം മാറ്റിമറിച്ച ഒന്ന്; തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

തമാശയും വില്ലത്തരവും ഒരുപോലെ വഴങ്ങുന്ന കലാഭവന്‍ ഷാജോണ്‍ സംവിധാനം കുപ്പായമണിയുന്നു. പൃഥ്വിരാജിനെ നായകനാക്കികൊണ്ടാണ് ഷാജോണ്‍ ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ട തന്റെ കന്നി ചിത്രം ഒരുക്കുന്നത്.

തമാശയും വില്ലത്തരവും ഒരുപോലെ വഴങ്ങുന്ന കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ കുപ്പായമണിയുന്നു. പൃഥ്വിരാജിനെ നായകനാക്കിയാണ് ഷാജോണ്‍ ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ട തന്റെ കന്നി ചിത്രം ഒരുക്കുന്നത്.

തിരക്കഥ പൂര്‍ണ്ണമായും പൂര്‍ത്തിയായ ശേഷം സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയാണ് ഷാജോണ്‍ പൃഥ്വിരാജിനെ സമീപിച്ചതെന്നും, എന്നാല്‍ കഥ കേട്ടശേഷം തന്നോടുതന്നെ സംവിധാനം ചെയ്യാന്‍ പൃഥ്വി പറയുകയാണുണ്ടായതെന്നും ഷാജോണ്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിനോദം മാത്രം ഉദ്ദേശിച്ചുള്ള ചിത്രമാണിതെന്നും, പാട്ടും, ഡാന്‍സും, തമാശയുമെല്ലാം ചേര്‍ന്ന് കുടുംബ സമേതം കാണാന്‍ കഴിയുന്ന ചിത്രമാണിതെന്ന് ഷാജോണ്‍ പറയുന്നു.

ബ്രദേഴ്‌സ് ഡേയുടെ തിരക്കഥയുമായി മൂന്ന് വര്‍ഷം മുന്‍പാണ് പൃഥ്വിരാജിനെ ഷാജോണ്‍ സമീപിച്ചത്.തനിക്ക് സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം പൃഥ്വിയാണ് പകര്‍ന്നു നല്‍കിയതെന്നും ഷാജോണ്‍ പറയുന്നു. ഇതിനിടയില്‍ പൃഥ്വിരാജിന്റെ ആദ്യ സംരംഭമായ ലൂസിഫറില്‍ ശ്രദ്ധേയമായൊരു വേഷം അഭിനയിക്കുകയും ചെയ്തു.

തിരക്കഥ എഴുതുമ്പോള്‍ ഇതില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ അഭിനയമോഹം മാറ്റിവെച്ചാണ് സംവിധാനത്തിലേക്കിറങ്ങിയതെന്നും കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Read More: ‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍