UPDATES

സിനിമാ വാര്‍ത്തകള്‍

ഉയരെക്കുശേഷം മമ്മൂട്ടിക്കുവേണ്ടി തിരക്കഥയുമായി ബോബി-സഞ്ജയ്

ഉയരെക്കുശേഷം മമ്മൂട്ടിക്കുവേണ്ടി ബോബി-സഞ്ജയ് തിരക്കഥയെഴുതുന്നു. വണ്‍ എന്ന പേരില്‍ രാഷ്ട്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഒരുക്കിന്നത്.

ഉയരെക്കുശേഷം മമ്മൂട്ടിക്കുവേണ്ടി ബോബി-സഞ്ജയ് തിരക്കഥയെഴുതുന്നു. വണ്‍ എന്ന പേരിട്ട ചിത്രം രാഷ്ട്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിറകൊടിഞ്ഞ കിനാക്കളുടെ സംവിധായകന്‍ സന്തോഷ് വിശ്വനാഥാണ് സംവിധായകന്‍.

ഇച്ചായിസ് പ്രോഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ മറ്റു രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയായശേഷം വണ്‍ എന്ന ചിത്രത്തിന്റെ ഡേറ്റ് തീരുമാനിക്കും. പുതിയ മൂന്ന് തിരക്കഥകള്‍ എഴുതിവരികയാണ് സഞ്ജയ്- ബോബി ടീം.

വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കും. ആദ്യമായിട്ടാണ് സഞ്ജയ്-ബോബി ടീം മമ്മൂട്ടിക്കുവേണ്ടി തിരക്കഥ ഒരുക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന  മാമാങ്കത്തിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്നത്.

പാര്‍വ്വതി നായികയായി അഭിനയിച്ച ഉയരെ വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് ബോബി സഞ്ജയ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു ഇവര്‍ തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രം. മൂന്നാമത്തെ ചിത്രമായ 2011-ല്‍ പുറത്തിറങ്ങിയ ട്രാഫിക് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കാസനോവ, അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീം ആണ്.

Read More: തിരുവനന്തപുരം നഗരത്തില്‍ വനങ്ങളോ? അതെ, മിയാവാക്കി കാടുകളാണത്; അതിന്റെ പിന്നിലെ കഥകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍