UPDATES

സിനിമാ വാര്‍ത്തകള്‍

പതിനാല് ജില്ലകളിൽ നിന്നുള്ള പുതുമുഖങ്ങൾ, കിടിലൻ ലുക്കിൽ മമ്മുട്ടി; 18ാം പടി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലായി 18ാം പടിയിലെ മമ്മുട്ടിയുടെ കിടിലൻ ഫോട്ടോകൾ. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്. ഇതിന്റെ ഫോട്ടോകളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്. മെഗാസ്റ്റാറിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ ,ആര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

ജൂലൈ അഞ്ചിന് റിലീസിനെത്തുന്ന സിനിമയുടെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും സ്റ്റൈലും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍