UPDATES

സിനിമാ വാര്‍ത്തകള്‍

ഇരുപതാംനൂറ്റാണ്ടില്‍ മോഹന്‍ലാല്‍- സുരേഷ്ഗോപി; ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം ഗോകുൽ

ആദിക്ക് ശേഷം പ്രണവ് വേഷമിടുന്ന ചിത്രത്തില്‍ ആദ്യചിത്രത്തേക്കാള്‍ മികച്ച സംഘട്ടന രംഗങ്ങള്‍ ഉണ്ടാവുമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്.

മലയാളം ഏറ്റെടുത്ത കഥാ പാത്രങ്ങളായി 20ാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയും ഗോപിയുടെ ശേഖരന്‍ കുട്ടിയും. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായിലെ നായകനൊപ്പം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടെ വില്ലന്‍ വേഷവും. എന്നാല്‍ 31 വര്‍ഷങ്ങള്‍ക്കിപ്പുറം 21ാം നൂറ്റാണ്ട് എന്ന സിനിമ അണിയറയിലൊരുങ്ങുമ്പോള്‍ താര പുത്രമാര്‍ വെള്ളിത്തിരയിലെത്തും. ഇരുപതാം നൂറ്റാണ്ടുമായി പുതിയ സിനിമയ്ക്ക് ബന്ധമില്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി ആവര്‍ത്തിക്കുമ്പോളും പ്രണവ് മോഹന്‍ലാലും ഗോകുലും ഒന്നിച്ചെത്തുന്നെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗോകുല്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തന്റെ സാന്നിധ്യം പുറത്തുവിട്ടത്. മുണ്ടുമടക്കികുത്തി രൗദ്രഭാവത്തില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗോകുല്‍ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നത്.

ആദിക്ക് ശേഷം പ്രണവ് വേഷമിടുന്ന ചിത്രത്തില്‍ ആദ്യചിത്രത്തേക്കാള്‍ മികച്ച സംഘട്ടന രംഗങ്ങള്‍ ഉണ്ടാവുമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. പീറ്റര്‍ ഹെയിനിന്റെ സംവിധാന മികവിലാണ് സംഘട്ടനം ഒരുങ്ങുന്നത്. ട്രെയിനില്‍ തൂങ്ങിയാടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചിത്രീകരണ ദൃശ്യങ്ങളും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്രം ആവര്‍ത്തിക്കുന്നെന്ന് സൂചന നല്‍കി ഗോകുലിന്റെ ചിത്രവും പുറത്തുവരുന്നത്.

രാമലീലക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍