UPDATES

സിനിമാ വാര്‍ത്തകള്‍

‘ആ മാസ് സീൻ റിലീസിനു മുമ്പ് ഈ സിനിമക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളു’; പൃഥ്വിരാജ് പറയുന്നു

സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അതു ചെയ്യാൻ പ്രചോദനമായതെന്നും അതു കൊണ്ടാണ് ആ സീൻ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചതെന്നും പ‍്വഥ്വി പറഞ്ഞു

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ലൂസിഫർ. ചിത്രം 100 കോടി കളക്ഷനും പിന്നിട്ട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. സിനിമയിൽ ഏറെ കയ്യടി നേടിയ ഒരു രംഗത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ പൃഥിവിരാജ്. ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളുവെന്നാണ് പൃഥ്വി പറയുന്നത്. മഴവിൽ മനോരമ എന്റർടെയിൻമെന്റ് അവാർഡ്സ് 2019 വേദിയിലാണ് പൃഥ്വി ഇക്കാര്യം തുറന്ന് പറഞ്ഞത്.

ലൂസിഫർ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താൻ അനുഗ്രഹം തേടിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളുവെന്നും അത് ഭദ്രനാണെന്നും പൃഥ്വി വെളിപ്പെടുത്തി. സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അതു ചെയ്യാൻ പ്രചോദനമായതെന്നും അതു കൊണ്ടാണ് ആ സീൻ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചതെന്നും പ‍്വഥ്വി പറഞ്ഞു.

മഴവിൽ പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പൃഥ്വിരാജിനായിരുന്നു. പുരസ്കാരം പൃഥ്വിക്ക് സമ്മാനിച്ചത് സംവിധായകൻ ഭദ്രനാണ്. പുരസ്കാരം സ്വീകരിച്ച ശേഷം ഭദ്രനുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പൃഥ്വി പറഞ്ഞത്. സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദഹത്തെ മാറ്റിയതെന്നു ഭദ്രൻ പറഞ്ഞു. അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രൻ‌ കൂട്ടിച്ചേർത്തു.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ എത്തുന്നത്.മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം. ആൻറണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍