UPDATES

ബ്ലോഗ്

ഗോപാലകൃഷ്ണ, ‘ആരോരുമറിയാത്ത’യാളല്ല പ്രിയനന്ദനൻ; നിങ്ങളുടെ ചാണക സംഘിത്തരത്തിന് സാംസ്കാരിക കേരളം മറുപടി പറയുക തന്നെ ചെയ്യും

തീർത്തും സാധാരണക്കാരനായ സ്വര്‍ണ്ണപ്പണിക്കാരനില്‍ നിന്നുമാണ് തൃശ്ശൂർ വല്ലച്ചിറ സ്വദേശിയായ പ്രിയനന്ദനൻ‌ എന്ന വ്യക്തി സംവിധായകനായി വളരുന്നത്.

ശബരിമല വിഷയത്തിലെ ഫെയ്സ്ബുക്ക് പോസ്റ്റാണ് അടുത്തിടെ പ്രിയനന്ദനൻ എന്ന മലയാള സിനിമാ സംവിധായകനെ വീണ്ടും വാർത്തയിൽ‌ ഇടം പിടിപ്പിച്ചത്. വിവാദം കെട്ടടങ്ങിതിന് പിറകെ അദ്ദേഹം വീണ്ടും ആക്രമിക്കപ്പട്ടിരിക്കുന്നു.  തൃശൂർ വല്ലച്ചിറയിലെ വീടിന് സമീപം വച്ച് പ്രിയനന്ദനനെ ചാണകവെള്ളം ഒഴിച്ച് അപമാനിച്ച ശേഷം മർദിക്കുകയായിരന്നു. ‘അയ്യപ്പനെ കുറിച്ച് പറയാൻ നീയാരെടാ’ എന്ന് ചോദിച്ച് മർദ്ദിച്ചെന്നാണ് സംവിധായകൻ പറയുന്നത്. ആർഎസ് എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രിയ നന്ദനന്റെ ആരോപണം.

എന്നാൽ, സംവിധായകൻ പ്രിയനന്ദനെ അക്രമിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികണം. ആരുടേയെങ്കിലും വികാരപരമായ നടപടി മാത്രമാണിതെന്ന് പ്രതികരിച്ച അദ്ദേഹം ആരോരുമറിയാത്ത സംവിധായകനായ പ്രിയനന്ദന്റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് സംഭവമെന്നും അദ്ദേഹം പറയുന്നു. പ്രിയനന്ദനനെ മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ദിവസം തന്നെ ആകാമായിരുന്നു. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ, ദേശീയ തലത്തിലടക്കം പുരസ്കാര ജേതാവായിട്ടുള്ള പ്രിയനന്ദനനെ പോലൊരാളെ മനപ്പൂർവം അധിക്ഷേപിക്കുന്നതാണ് ബിജെപി നേതാവിന്റെ പരാമർശമെന്ന് വ്യാപക വിമർശനം ഉയരുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ പുലിജൻമം മുതൽ നെയ്ത്തുകാരൻ, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങൾ  സം‌വിധാനം ചെയ്ത വ്യക്തിയെന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ സിനിമാ രംഗത്ത് അറിയപ്പെടുന്ന വ്യക്തി തന്നെയാണ് പ്രിയനന്ദനൻ.

തീർത്തും സാധാരണക്കാരനായി ജീവിച്ച ശേഷമായിരുന്നു തൃശ്ശൂർ വല്ലച്ചിറ സ്വദേശിയായ പ്രിയനന്ദനൻ‌ എന്ന വ്യക്തി രാജ്യമറിയുന്ന സംവിധായകനായി വളരുന്നത്. ജീവിത സാഹചര്യങ്ങൾ വെല്ലുവിളിയായപ്പോൾ ഏഴാം ക്ലാസ്സിൽ വെച്ചു് സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്ന പ്രിയനന്ദൻ സ്വർണ്ണപ്പണിക്കാരനായാണ് അന്ന് ജീവിതം കരുപ്പിടിപ്പിച്ചത്. കലയോടുള്ള താൽപര്യത്തിന്റെ പേരിൽ സ്വദേശമായ വല്ലച്ചിറയിലെയും  പരിസരങ്ങലുമുണ്ടായിരുന്ന പ്രാദേശിക നാടകസംഘങ്ങളുടെ ഭാഗമാവുകയായിരുന്നു. രംഗാവതരണങ്ങളിൽ അഭിനേതാവായാണ് അദ്യം വേദിയിലെത്തുന്നത്. പിന്നീട് സ്ത്രീ വേഷങ്ങളിലേക്ക ചുവടുമാറ്റി.  പ്രിയൻ വല്ലച്ചിറ എന്ന പേരില്‍ നാടക രംഗത്ത് സജീവമാവുകയും പിന്നീട്  നാടകസംവിധാനത്തിലേക്ക് തിരിയുകയുമായിരുന്നു.

ഇതിനിടെ തീർത്തും യാദൃശ്ചികമായിട്ടാരുന്നും അദ്ദേഹത്തിന്റെ സിനിമാ പ്രവേശം.  പി ടി. കുഞ്ഞുമുഹമ്മദ്, കെ.ആർ. മോഹനൻ എന്നിവരുടെ സംവിധാന സഹായിയായിട്ടായിരുന്നു കടന്നുവരവ്. ഇ.എം.എസിന്റെ ആരാധകനായ ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതവും ഒർമയും പറയുന്ന  നെയ്ത്തുകാരനാണു് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അന്തരിച്ച നടന്‍ മുരളിക്ക് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.  2013ൽ പുറത്തിറങ്ങിയ മരിച്ചവരുടെ കടൽ എന്ന ചിത്രത്തിലെ ഒരുയാത്രയിൽ, പാതിരാക്കാലം,  ഞാൻ നിന്നോട് കൂടെയുണ്ട് എന്നീ ചിത്രങ്ങളും സംവിധാനം നിർവഹിച്ചിട്ടുണ്ട്.  ഇതിന് പുറമെ അഭിനേതാവായും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. തോരാമഴയത്ത്, സീൻ നം: 001, പോപ്പിൻസ്, റെഡ് വൈൻ, സൈലൻസ് പ്ലീസ് എന്നിവയിലാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്.

സംഭവത്തില്‍ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഇന്ന് രംഗത്തെത്തിയിരിക്കുകയാണ്. അക്രമം അപലപനീയമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻഒരു ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്നും കൂട്ടിച്ചേർത്തു.   ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നം അദ്ദേഹം വ്യക്തമാക്കുന്നു.  പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകനായ സരോവർ എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ശബരിമല; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു

സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ ഭീഷണി; സംവിധായകന്‍ പ്രിയനന്ദനന്‍ പ്രതികരിക്കുന്നു

എന്‍ പി അനൂപ്

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍