വാപ്പച്ചിയുടെ മരണം കുടുംബത്തെ ഉലച്ചുവെന്നും. ഇപ്പോള്‍ തനിക്ക് കുറച്ചുകൂടി ഉത്തരവാദിത്തം വന്നെന്നു തോന്നുന്നുവെന്നും ഷെയിന്‍
കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, പറവ, കമ്മട്ടിപ്പാടം, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൂടെ ഷെയിന്‍ നിഗം മലയാള സിനിമയില്‍ തന്റേതായ ഒരിടം ഉറപ്പിച്ചുകഴിഞ്ഞു. സിനിമയിലെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ മാത്രമല്ല തന്റെ നിലപാടുകളിലൂടെയും ഷെയിന്‍ നിഗം പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട നായകനായി മാറുകയാണ്.
നായികയുടേയും, നായകന്റേയും ഇമോഷന്‍സ് ഒരേ നിലവാരത്തില്‍ എത്തുമ്പോഴാണ് സിനിമ മനോഹരവും പൂര്‍ണ്ണവും ആവുക എന്നാണ് ഷെയിന്‍ നിഗത്തിന്റെ അഭിപ്രായം. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷെയിന്‍ തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവെച്ചത്.
വാപ്പച്ചിയുടെ മരണം കുടുംബത്തെ ഉലച്ചുവെന്നും. ഇപ്പോള്‍ തനിക്ക് കുറച്ചുകൂടി ഉത്തരവാദിത്തം വന്നെന്നു തോന്നുന്നുവെന്നും ഷെയിന്‍. മുന്‍പ് പ്രതിഫലം വാങ്ങുന്നതിലൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും ഷെയിന്‍ പറയുന്നു. കിസ്മത്ത് ചെയ്യുമ്പോള്‍ അതിന്റെ ഡയറക്ടറായ ഷാനവാസ് കെ ബാവക്കുട്ടിയും, പ്രോഡ്യൂസര്‍ രാജീവ് രവിയും അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങള്‍ കണ്ടതിനാല്‍ ഷൂട്ടിങ് കഴിഞ്ഞ് പ്രതിഫലം തരാന്‍ അവര്‍ വന്നപ്പോള്‍ താന്‍ അതിനുമുന്പേ അവിടുന്നു മുങ്ങിയെന്നും പിന്നീട് സിനിമ തിയ്യേറ്ററില്‍ വിജയമായപ്പോള്‍ പണം വീട്ടിലെത്തിക്കുകയായിരുന്നു അവര്‍ ചെയ്തതെന്നും ഷെയിന്‍ പറയുന്നു.
‘വാപ്പച്ചി ഒപ്പമില്ലാത്ത പെരുനാള് എത്തുകയാണ്, കൂടെയുള്ളയാള്‍ പെട്ടെന്ന് പോകുമ്പോള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഒരുപാട് മാസങ്ങളെടുക്കും പെട്ടെന്ന് കരത്ത് ചോര്‍ന്ന് പോയതുപോലെ തോന്നും, വാപ്പച്ചിയുടെ വിയോഗത്തിന്റെ വേദനയിലായിരുന്നു കഴിഞ്ഞ പെരുന്നാള്‍. ഞാനും ഉമ്മച്ചിയും സഹോദരിമാരും ഒരുമിച്ചിരുന്ന് കരഞ്ഞു. പിന്നെപ്പിന്നെ സാവധാനം സാധാരണ നിലയിലേക്ക് വന്നു. ഉമ്മച്ചിയിപ്പോള് വീടിനടുത്തുള്ള ബൂട്ടീക്കിന്റെ നടത്തിപ്പുമായി തിരക്കിലാണ്’ ഷെയിന്‍ പറയുന്നു.
എല്ലാ തരത്തിലുള്ള സിനിമയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും, അപ്പോഴാണ് ഒരു നടനെന്ന രീതിയില്‍ വളരുകയെന്നും അഭിമുഖത്തില്‍ ഷെയിന്‍ പറയുന്നു.
read more:മന്ത്രവാദത്തിന്റെ പിടിയില്‍ നവോത്ഥാന കേരളം: സമീപകാലത്ത് പൊലിഞ്ഞത് ഒരു ഡസനിലേറെ ജീവനുകള്‍