തന്റെ ആദ്യ മലയാള സിനിമ. ഇക്കാര്യം വെളിപ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
രംഗീലയിലുടെ ബോളിവുഡ് സൂപ്പര്‍ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കും. സമൂഹ മാധ്യമങ്ങളിലൂടെയാണ് സണ്ണി ലിയോണ്‍ വാര്‍ത്ത സ്ഥിരീകരിക്കുന്നത്. സന്തോഷ് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ രംഗീലയുടെ പോസ്റ്റര്‍ സണ്ണി ലിയോണ്‍ പങ്കുവയ്ച്ചതോടെയാണ് ഇതിലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുന്നത്. ഫഹദ് ഫാസില്‍ നായകനായി പുറത്തിറക്കിയ മണിരത്‌നം എന്ന സിനിമയുടെ സംവിധായകനായിരുന്നു സന്തോഷ് നായര്‍. ‘രംഗീല’ തന്റെ ആദ്യ മലയാള സിനിമ. ഇക്കാര്യം വെളിപ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മലയാളത്തിലെത്തുന്നെന്ന് വ്യക്തമാക്കി താരം കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുയായിരുന്നു. ഇതോടെ മലയാളത്തിലേ്ക്കുള്ള സണ്ണിയുടെ കടന്നുവരവ് വരും വാര്‍ത്തകള്‍ മാത്രമാണെന്ന് അരാധരുടെ ആശങ്കള്‍ക്ക് വിരാമിട്ട് താരം പോസ്റ്റര്‍ പങ്കുവയ്ച്ചത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന സച്ചിന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും രംഗീലയുടെ ചിത്രീകരണം ആരംഭിക്കുയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ സണ്ണിയുടെതായി മലയാളത്തില്‍ മെഴിമാറ്റത്തിലൂടെ എത്തുമെങ്കിലും രംഗീലയായിരിക്കും താരത്തിന്റെ സമ്പുര്‍ണ മലയാള ചിത്രം എന്നും ഇതോടെ ഉപ്പായിരിക്കുകയാണ്.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. സ്‌ക്രിപ്റ്റ് സനില്‍ എബ്രഹാം. ഫെയറി ടെയില്‍ കോ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന രംഗീല ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത് ചിത്രം കുടിയാണ്.
മലയാള സിനിമാപ്രവേശനം പ്രഖ്യാപിച്ച് സണ്ണി ലിയോൺ; ലൈംഗികച്ചുവയുള്ള കമന്റുകളുമായി മലയാളികൾ