UPDATES

സിനിമാ വാര്‍ത്തകള്‍

സ്വാമി സംവിദാനന്ദ്‌ സംവിധായകനാകുന്നു; ചിത്രം നാനി

ഡോ: പ്രമീള നന്ദകുമാറും സംവിദ് ആനന്ദും ചേര്‍ന്നാണ് കഥയൊരുക്കിയത്.

ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി, എസ്. ദുര്‍ഗ്ഗ, ഉന്മാദിയുടെ മരണം എന്നീ സിനിമകള്‍ക്കുശേഷം നിവ് ആര്‍ട്ട്‌സ് മൂവീസ് നിര്‍മ്മിക്കുന്ന പുതിയ സിനിമയായ നാനി സ്വാമി സംവിദാനന്ദ്‌ സംവിധാനം ചെയ്യും. പരിസ്ഥിതി സംഘടനായ ഗ്രീന്‍ വെയിനിന്റെ കോര്‍ഡിനേറ്റര്‍ സ്വാമി സംവിദാനന്ദ്‌ ആണ് സംവിധാനം. അഴിമുഖത്തിന്റെ കോളമിസ്റ്റ് കൂടിയാണ് ഇദ്ദേഹം.

പ്രതാപ് ജോസഫ് ക്യാമറ, ഹരികുമാര്‍ മാധവന്‍ നായര്‍ ശബ്ദലേഖനം, പ്രോം സായി എഡിറ്റിങ്ങ് ദീലീപ് ദാസ് ആര്‍ട്ട് ഡയറക്ഷന്‍ എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കാതറിന്‍, അമ്മു മേനോന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പുക്കുന്നു. ശ്വേതാ മേനോന്‍, നിര്‍മ്മല ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയും പരിസ്ഥിതി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ വികെ ശശിധരന്‍ മാഷും ശ്വേതാ മേനോന്റെ മകള്‍ സബൈനയും അഭിനയിക്കുന്നുണ്ട്.

ഡോ: പ്രമീള നന്ദകുമാറും സംവിദ് ആനന്ദും ചേര്‍ന്നാണ് കഥയൊരുക്കിയത്. ഡിസംബര്‍ അവസാനം ചിത്രീകരണം പൂര്‍ത്തിയാവും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രയിലറും13/12/2017 വൈകിട്ട് 6.30 ന്‌ ടാഗോർ തീയറ്ററിൽ ചലച്ചിത്ര താരം ശ്രീ സലിം കുമാർ പുറത്തിറക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍