UPDATES

സിനിമാ വാര്‍ത്തകള്‍

സുറിയാനി രാജ വംശത്തിന്റെ കഥയുമായി ‘വില്ലാര്‍വെട്ടത്തിലെ രാജകുമാരി’

തന്റെ പ്രജകളെ പരീക്ഷിക്കാനും, സാമ്രാജ്യത്തെ സംരക്ഷിക്കാനും നടത്തിയ പോരാട്ടങ്ങളുമായി ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം ബിജു ധനപാലനാണ് സംവിധാനം ചെയ്യുന്നത്.

ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ രാജവംശമായ വില്ലാര്‍വെട്ടത്തിലെ അവസാനത്തെ രാജകുമാരിയുടെ കഥയുമായി വില്ലാര്‍വെട്ടത്തിലെ രാജകുമാരി വെള്ളിത്തിരയിലേക്ക്. തന്റെ പ്രജകളെ പരീക്ഷിക്കാനും, സാമ്രാജ്യത്തെ സംരക്ഷിക്കാനും നടത്തിയ പോരാട്ടങ്ങളുമായി ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം ബിജു ധനപാലനാണ് സംവിധാനം ചെയ്യുന്നത്. ചരിത്രകാരനും സാഹിത്യകാരനുമായ കമാന്‍ഡര്‍ ടിഒ ഏലിയാസിന്റെതാണ് കഥ.

ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളില്‍ വിഷ്വല്‍ മാജിക് കൊണ്ട് കഴിവ് തെളിയിച്ച ബിജു ധനപാലനൊപ്പം ബോളിവുഡിലെ പ്രശസ്തരായ എആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി , സേതു ശ്രീരാം എന്നിവരും ചിത്രത്തിന്റെ ഭാഗമാവും. റൂബി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലോക മെമ്പാടുമുള്ള ക്‌നാനായ ക്രിസ്ത്യാനികള്‍ പങ്കാളികളാവുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ എഡി 345 ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ സുറിയാനി ക്രിസ്ത്യാനികളുടെ കഥ പറയുന്ന ചിത്രം മെസപ്പെട്ടോമിയ, കൊടുങ്ങല്ലൂര്‍ ,ഉദയംപേരൂര്‍ ,കടുത്തുരുത്തി എന്നിവിടങ്ങളില്‍ ചിത്രീകരിക്കും. ബാഹുബലി, പത്മാവതി തുടങ്ങിയ ബിഗ് ബഡ്ജറ്റ് വിഷ്യല്‍ മാജിക് ചിത്രങ്ങളെക്കാള്‍ മികച്ച ദൃശ്യ വിരുന്നായിരിക്കും വില്ലാര്‍വെട്ടത്തിലെ രാജകുമാരി’യുടെതെന്നും ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍