UPDATES

സിനിമാ വാര്‍ത്തകള്‍

മത വിശ്വാസത്തിന്റെ പേരിൽ സിനിമയിൽ നിന്നുള്ള ‘ദംഗല്‍’ താരത്തിന്റെ പിൻമാറ്റം; പ്രതികരണവുമായി സംവിധായകൻ നിതേഷ് തിവാരി

എല്ലാ ആശംസകളും താരത്തിന് അറിയിച്ച നിതേഷ് ഓരോരുത്തര്‍ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിചേർത്തു.

അഭിനയം നിര്‍ത്തിയെന്നുള്ള ബോളിവുഡ് താരം സൈറ വസീമിന്റെ തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ നിതേഷ് തിവാരി. സൈറയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ സിനിമയിൽ നിന്നുള്ള സൈറയുടെ പിൻമാറ്റം ബോളിവുഡിന് നഷ്ടമാണെന്നും നിതേഷ് തിവാരി പറഞ്ഞു. എല്ലാ ആശംസകളും താരത്തിന് അറിയിച്ച നിതേഷ് ഓരോരുത്തര്‍ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിചേർത്തു.

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ അഞ്ചു വര്ഷം നീണ്ടു നിന്ന സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന വിവരം പങ്കുവെച്ചത്. ചലച്ചിത്ര രംഗത്ത്‌ കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും, അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നും സൈറ പറയുന്നു. ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും അനുഗ്രഹവും നഷ്ടമായി എന്ന് മനസിലായെന്നുമാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

എപ്പോഴും എന്‍റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്‍റെ മതവുമായുള്ള എന്‍റെ ബന്ധം പ്രശ്നത്തിലാകുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധികുന്നില്ലെന്നും ഞാന്‍ എന്‍റെ അറിവില്ലായ്മാല്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി. ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞിരുന്നു.

കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ദംഗലിലെ പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറിലും മികച്ച വേഷത്തിൽ സൈറ എത്തി.

ഓരോ പെണ്ണിനും ജീവിതത്തില്‍ ഒരു കോമ്രേഡിനെ ആവശ്യമുണ്ട് എന്നു പറയുന്ന ഡിയര്‍ കോമ്രേഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍