UPDATES

സിനിമാ വാര്‍ത്തകള്‍

30 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകൃഷ്ണ വേഷത്തില്‍ നിതീഷ് ഭരദ്വാജ്

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത മഹാഭാരതം പരമ്പര ആസ്‍പദമാക്കിയിട്ടുള്ളതാണ് നാടകം

ദൂരദർശൻ്റെ മഹാഭാരതം പരമ്പരയിൽ കൃഷ്ണനായി വേഷമിട്ട് ശ്രദ്ധനേടിയ അഭിനേതാവാണ് നിതീഷ് ഭാരദ്വാജ്. മലയാളികൾക്ക് അദ്ദേഹം കൂടുതൽ പ്രിയപെട്ടവനാകുന്നത് പത്മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന ക്ലാസിക്കിലെ ഗന്ധര്‍വ്വന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. 30 വർഷങ്ങൾക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്‍ണന്റെ വേഷത്തില്‍ എത്തുന്നു. ജന്‍മാഷ്‍ടമി നാളിലാണ് പുതിയ പ്രഖ്യാപനം. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്‍നാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത മഹാഭാരതം പരമ്പര ആസ്‍പദമാക്കിയിട്ടുള്ളതാണ് നാടകം.

1988 മുതല്‍ 1990 വരെയായിരുന്നു മഹാഭാരതം സംപ്രേഷണം ചെയ്തത്. അതുല്‍ സത്യ കൌശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. മഹാഭാരതത്തിലെ കഥകള്‍ കലിയുഗമായ ഇപ്പോള്‍ വളരെയധികം പ്രസക്തമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് നിതീഷ് പറഞ്ഞു.

ദൂരദര്‍ശന്റെ സുവര്‍ണകാലഘട്ടത്തിലെ മെഗാ പരമ്പരയായിരുന്നു ബി.ആര്‍ ചോപ്രയുടെ മഹാഭാരതം. നിതീഷിനെ കൂടാതെ രൂപ ഗാംഗുലി, മുകേഷ് ഖന്ന, യോദ്ധയിലൂടെ വില്ലനായെത്തിയ പുനീത് ഇസാര്‍ തുടങ്ങിയവരും പരമ്പരയില്‍ അഭിനയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍