UPDATES

സിനിമാ വാര്‍ത്തകള്‍

സല്‍മാന്‍ ഖാന്‍ അറിഞ്ഞില്ലെങ്കിലും പൂജയെ സഹായിക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ എത്തി

ഒരു ചായ വാങ്ങിക്കുടിക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് താനിപ്പോള്‍ എന്നും പൂജ പറയുന്നു

ബോളിവുഡ് മുന്‍ താര സുന്ദരി പൂജ ദഡ്‌വാളിന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. 1995 ല്‍ ഇറങ്ങിയ വീര്‍ഗതി എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെയാണ് പൂജ ഹിന്ദി സിനിമലോകത്തിന് പരിചിതയാകുന്നത്. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍, സിന്ദൂര്‍ സൗഗന്ധ് എന്നീ ചിത്രങ്ങളിലും പൂജ അഭിനയിച്ചു. എന്നാല്‍ ഈ മുന്‍ ബോളിവുഡ് താരം ടിബി ബാധിതയായി ആശുപത്രി കിടക്കയിലാണ്. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായ പൂജ ആരും സഹായിക്കാനില്ലാതെ സാമ്പത്തികമായും തീര്‍ത്തും ശോചനീയമായ അവസ്ഥയിലാണ്. തന്റെ ഈ അവസ്ഥയില്‍ സല്‍മാന്‍ ഖാനോട് എന്തെങ്കിലും സഹായം ചെയ്യാന്‍ പൂജ അഭ്യര്‍ത്ഥിച്ചിരുന്നതും വാര്‍ത്ത ആയിരുന്നു.

സല്‍മാന്‍ ഖാനില്‍ നിന്നും എന്തെങ്കിലും സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചതില്‍ നിരാശയായെങ്കിലും പൂജയെ തേടി അപ്രതീക്ഷിതമായി മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ സഹായം എത്തി. ഭോജ്പൂരി സൂപ്പര്‍ സ്റ്റാര്‍ രവി കൃഷ്ണനാണ് പൂജയെ സാമ്പത്തികമായി സഹായിച്ചത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ‘എംഎല്‍എ’യുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള രവി കൃഷ്ണന്‍ തന്റെ സഹായി പപ്പുയാദവിന്റെ കൈവശമാണ് പണവും പഴങ്ങളും പൂജയ്ക്കായി കൊടുത്തുവിട്ടത്. എത്ര രൂപയാണ് രവി കൃഷന്‍ പൂജയ്ക്ക് നല്‍കിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. രവി കൃഷ്ണന്‍ ഇത്തരത്തില്‍ പലരേയും സഹായിക്കാറുണ്ടെന്നും എന്നാല്‍ അതേക്കുറിച്ച് കൂടുതലായി ഒന്നും മാധ്യമങ്ങളോട് പറയാന്‍ അദ്ദേഹം താതത്പര്യപ്പെടാറില്ലെന്നും പപ്പു യാദവ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിനയ് ലാഡ് സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ രവി കൃഷ്‌നൊപ്പം പൂജ അഭിനയിച്ചിട്ടുണ്ട്.ഭോജ്പുരി സിനിമകള്‍ക്കു പുറമെ ബോളിവുഡിലും താരമായ രവി കൃഷ്ണന്‍, തമിഴ്, തെലുഗ് ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ ചലചിത്ര പ്രേക്ഷകര്‍ക്കും സുപരിചിതനാണ്.

"</p

ബോംബെ ടൈംസ് ആണ് പൂജയുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ആറു മാസങ്ങള്‍ക്കു മുമ്പാണ് തനിക്ക് ടിബി ആണെന്നു തിരിച്ചറിഞ്ഞതെന്നു പൂജ ബോംബെ ടൈംസിനോടു പറഞ്ഞു. ഒരു സഹായത്തിനായി സല്‍മാന്‍ ഖാനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലെന്നും എന്റെ അവസ്ഥയെ കുറിച്ച് എങ്ങനെയെങ്കിലും അറിഞ്ഞാല്‍ അദ്ദേഹം എന്തെങ്കിലും സഹായം ചെയ്തു തരുമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും പൂജ പറയുന്നു.

കഴിഞ്ഞ 15 ദിവസമായി പൂജ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗോവയില്‍ കാസിനോ മാനേജ്‌മെന്റ് നടത്തി വരികയായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൂജ. എന്നാല്‍ ഇപ്പോള്‍ തന്റെ കൈയില്‍ പണം ഒന്നുമില്ലെന്നും ഒരു ചായപോലും കുടിക്കണമെങ്കില്‍ ആരെങ്കിലും വാങ്ങിത്തരേണ്ട ഗതികേടിലാണെന്നും പൂജ മാധ്യമത്തോടു വെളിപ്പെടുത്തിയിരുന്നു. തനിക്ക് അസുഖമാണെന്ന് തിരിച്ചറിഞ്ഞതോടെ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചെന്നും പൂജ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍