UPDATES

സിനിമ

ബാരി, ബാസ്കറ്റ് ബോള്‍, പ്രണയം: ഒബാമയുടെ ജീവിതം പറയുന്ന സിനിമ

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്‌റ് ബറാക് ഒബാമയുടെ യൗവ്വനകാലത്തെ ജീവിതം പറയുന്ന ചിത്രമാണ് ബാരി. വിക്രം ഗാന്ധിയാണ് ഈ ബയോപിക് ചിത്രം ഒരുക്കുന്നത്. 1981 മുതല്‍ 83വരെ ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ ഒബാമ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. ഈ കാലത്തെ കഥയാണ് പറയുന്നത്. ആഡം മാന്‍സ്ബാച്ചാണ് തിരക്കഥയൊരുക്കുന്നത്. ഡെവോണ്‍ ടെറല്‍ ഒബാമയാകുന്നു.

വംശവും സ്വത്വവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തിലാണ് യുവാവായ ബാരി. ആഫ്രിക്കന്‍ വംശജനായ കറുത്ത അച്ഛന്‌റേയും അമേരിക്കന്‍ വംശജയായ വെളുത്ത അമ്മയുടേയും മകനെന്ന നിലയിലാണ് ആ ആത്മസംഘര്‍ഷം. വെളുത്തവളായ സഹപാഠി ഷാര്‍ലറ്റുമായുള്ള (ആന്യ ടെയ്‌ലര്‍ ജോയ്) ബാരിയുടെ ബന്ധം വംശീയ മുന്‍വിധികളില്‍ കുടുങ്ങിക്കിടപ്പാണ്. ഇക്കാലത്ത് നല്ലൊരു ബാസ്‌കറ്റ് ബോള്‍ താരം കൂടിയായിരുന്നു. ഒബാമയുടെ എഴുത്തുകള്‍, പീന്നീട് രാഷ്ട്രീയത്തിലേയ്ക്ക് വന്ന ശേഷമുള്ള ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ ഇവയെല്ലാം 104 മിനുട്ട് ദൈര്‍ഖ്യമുള്ള ചിത്രത്തിലുണ്ട്. നേരത്തെ നെറ്റ് ഫ്്‌ളിക്‌സ വഴി ഇന്‍ര്‍നെറ്റില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഈ മാസം തീയറ്ററുകളിലെത്തും. അതേസമയം ന്യൂയോര്‍ക്കിലേയും ലോസ് ഏഞ്ചലസിലേും ഏതാനും തീയറ്റുകളില്‍ മാത്രമേ ചിത്രമിറങ്ങുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വംശജനായ വിക്രം ഗാന്ധി ജനിച്ചതും വളര്‍ന്നതുമെല്ലാം ന്യൂയോര്‍ക്കിലാണ്. 2011ല്‍ കുമാരേ എന്ന ഡോക്യുമെന്‌ററി വിക്രം സംവിധാനം ചെയ്തിട്ടുണ്ട്. എച്ച്ബിഒയ്ക്ക് വേണ്ടി വൈസ് എന്ന ഡോക്യുമെന്‌ററി ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം: 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍