UPDATES

സിനിമാ വാര്‍ത്തകള്‍

പുതിയ രൂപത്തിലും ഭാവത്തിലും ഒടിയൻ; പ്രഖ്യാപനവുമായി മോഹൻലാൽ

ഡോക്യുമെന്ററി രൂപത്തിലാണ് ഓടിയന്റെ പുതിയ വരവ്

ശ്രീകുമാർ മേനോൻന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഒടിയൻ. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന വാർത്തക്ക് പിന്നാലെയാണ് പുതിയ രൂപത്തിലും ഭാവത്തിലും ഒടിയൻ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഡോക്യുമെന്ററി രൂപത്തിലാണ് ഓടിയന്റെ പുതിയ വരവ്. ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയെ കുറിച്ച്‌ മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. നൊവിന്‍ വാസുദേവ് ആണ് ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന്‍ സംഗീതം. സൗണ്ട് ഡിസൈന്‍ പി എം സതീഷ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ.

‘ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ഇരവിലും പകലിലും ഒടിയന്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍