UPDATES

സിനിമാ വാര്‍ത്തകള്‍

‘എന്റെ ദൈവമേ, അമേരിക്കയിലും മറ്റും എത്തിയോ?’; നേസമണി വൈറലായതിന്റെ ഞെട്ടലിൽ വടിവേലു

എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു

രാജ്യം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ തമിഴ് നാട്ടിൽ മറ്റൊരു വിഷയമായിരുന്നു ചർച്ച. നേസാമണിക്ക് വേണ്ടിയുള്ള കൂട്ട പ്രാർത്ഥനയാണ് ട്വിറ്ററിൽ ട്രെൻഡിങ്ങ് ആയത്. ഫ്രണ്ട്‌സ് എന്ന തമിഴ് ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് നേസാമണി. തന്റെ കഥാപാത്രം വർഷങ്ങൾക്കിപ്പുറം വൈറൽ ആയതിന്റെ ഞെട്ടലിലാണ് വടിവേലു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസാമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, അമേരിക്കയിലും മറ്റും എത്തിയോ? നന്ദി. എന്നായിരുന്നു വടിവേലുവിന്റെ പ്രതികരണം.

‘വിജയ്ക്കും സൂര്യയ്ക്കുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആളുകളെ ചിരിപ്പിക്കാനായതില്‍ സന്തോഷിക്കുന്നു. ഇപ്പോഴത്തെ ഈ സംഭവം ശ്രദ്ധിച്ചിരുന്നില്ല. നേസാമണിയെപ്പോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് ദൈവം തന്ന സമ്മാനമാണ് ‘- വടിവേലു പറഞ്ഞു. ഒരു തമിഴ് ചാനലിനോട് ആയിരുന്നു വടിവേലുവിന്റെ ഈ പ്രതികരണം.

ട്വിറ്റർ ട്രെൻഡിങ്ങിൽ മോദിയെ പോലും പിന്തള്ളിയാണ് ‘പ്രേ ഫോർ നേസാമണി’ ഹാഷ് ടാഗിന്റെ മുന്നേറ്റം. മലയാളത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ലാസർ എളേപ്പൻ എന്ന കഥാപാത്രമാണ് തമിഴിൽ നേസാമണിയായത് .ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്നും നേസാമണിയുടെ അവസ്ഥക്കു കാരണം പാകിസ്താൻകാരാണെന്നുമാണ് ട്വിറ്റർ ലോകത്ത് പ്രചരിക്കുന്നത്. പാകിസ്താനിലെ ഒരു ട്രോൾ പേജിലൂടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ട്വിറ്റർ പേജിൽ ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടിൽ എന്തു പേരു പറയും എന്നായിരുന്നു ചോദ്യം.

തമിഴ് നാട് സ്വദേശിയാണ് രസകരമായ മറുപടിയുമായെത്തിയത്. ”ഈ ഉപകരണം തലയിൽ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോൺട്രാക്ടർ നേസാമണി ചിറ്റപ്പൻ ഗുരുതരാവസ്ഥയിലായത്. അയാളുടെ സഹായിയുടെ കയ്യിൽ നിന്ന് ചുറ്റിക തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു”

‘ഇപ്പോൾ അയാൾക്ക് എങ്ങനെയുണ്ട്?’ എന്നായിരുന്നു സിനിമയിലെ രംഗമാണെന്ന് അറിയാതെ പാകിസ്താൻകാരുടെ ചോദ്യം. ഇതിന്‌ പിന്നാലെ പ്രേ ഫോർ നേസാമണി ടാഗുകൾ ട്വിറ്ററിൽ തരംഗമായി മാറുകയായിരുന്നു.


സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍