UPDATES

സിനിമാ വാര്‍ത്തകള്‍

ജോജു ജോർജും രഞ്ജി പണിക്കരും പ്രധാന കഥാപാത്രങ്ങൾ; ‘ഒരു രാത്രി ഒരു പകല്‍’ ചിത്രീകരണം ആരംഭിച്ചു

തോമസ് ബഞ്ചമിന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു സാമൂഹിക പ്രസക്തിയുള്ള കുടുംബചിത്രമാണ്.

ജോജു ജോർജ് രഞ്ജി പണിക്കർ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഒരു രാത്രി ഒരു പകല്‍’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനതപുരത്ത് ആരംഭിച്ചു. തോമസ് ബഞ്ചമിന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു സാമൂഹിക പ്രസക്തിയുള്ള കുടുംബചിത്രമാണ്.

സാംസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സാംസണ്‍ വിശ്വനാഥന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.കോ-പ്രൊഡ്യൂസേഴ്‌സ് ഉണ്ണി കോണ്‍ട്രാക്ടര്‍, എ. അമീര്‍ ഖാന്‍, ആരതി നായര്‍. വാര്‍ധക്യത്തില്‍ അനാഥത്വം പേറുന്ന മാതാപിതാക്കളുടെ കഥയാണ് ഒരു രാത്രി ഒരു പകല്‍ എന്ന ചിത്രം പറയുന്നത്. വര്‍ധിച്ചു വരുന്ന ഈ അവസ്ഥ സമൂഹത്തില്‍ നിന്ന് എങ്ങനെ തുടച്ചുമാറ്റാം എന്ന് അനാവരണം ചെയ്യുകയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്.

ജോയല്‍ (ഹോളിവുഡ് ഫെയിം) സിദ്ദിഖ്, നെടുമുടിവേണു, വിജയരാഘവന്‍, ബാബു നമ്പൂതിരി, ഇന്ദ്രന്‍സ്, പാഷാണം ഷാജി, നദിയമൊയ്തു, ശാന്തികൃഷ്ണ, ലെന, കെ.പി.എ.സി.ലളിത, അനാര്‍ക്കലി മരക്കാര്‍, സീതാലക്ഷ്മി എന്നവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കെ.പി.നമ്പ്യാതിരി ഛായാഗ്രാഹണവും സോബിന്‍ കെ.സോമന്‍ എഡിറ്റിങ്ങും കെ.ജയകുമാര്‍ ഗാനരചനയും ഔസേപ്പച്ചന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സലിം കടയ്ക്കല്‍ ചമയവും ആരതി നായര്‍ വസ്ത്രാലങ്കാരവും അരുണ്‍ കലാസംവിധാനവും സമ്പത്ത് നാരായണന്‍ നിശ്ചല ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍